ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്വറ്റയില്‍ ബലൂചിസ്ഥാന്‍ പോലീസ് മേധാവിക്കു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ ആറു പേര് മരിച്ചു. 45 പേര്‍ക്കു പരിക്കേറ്റു. ആക്രമണത്തില്‍ നിന്ന് ബലൂചിസ്ഥാന്‍ ഐജി മുഷ്താഖ് സുഖേറ അത്ഭുതകരമായി രക്ഷപെട്ടു. പോലീസ് മേധാവിയുടെ അകമ്പടിവാഹനം പൂര്‍ണമായി തകര്‍ന്നു.
ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണമുണ്ടായത്. സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനവുമായെത്തിയ അക്രമി സുഖേരയുടെ സുരക്ഷാവ്യൂഹത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സ്ഫോടനത്തില്‍ സമീപത്തെ വീടുകളുടെ ജനാലച്ചില്ലുകള്‍ തകര്‍ന്നു. വളരെ ദൂരെ നിന്നും സ്ഫോടനശബ്ദം കേള്‍ക്കാമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ജനങ്ങളില്‍ ഭീതി വിതയ്ക്കാന്‍ തീവ്രവാദികള്‍ നഗരത്തിലേക്കു റോക്കറ്റ് ആക്രമണവും നടത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്വം സംഘടനകളാരും ഏറ്റെടുത്തിട്ടില്ല. ഫെബ്രവരിയിലാണ് മുഷ്താഖ് ഐജിയായി ചുമതലയേറ്റത്. അന്നുമുതല്‍ വധഭീഷണി നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: