തൃശൂര്‍: ബംഗളൂരു സ്ഫോടനവുമായി ബന്ധമുള്ള രണ്ടുപേര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് പിഡിപിക്ക് ഏറെ സ്വാധീനമുള്ള മേഖലയില്‍. കഴിഞ്ഞ ദിവസമാണ് കര്‍ണാടക – തമിഴ്നാട് പോലീസുകാര്‍ സംയുക്തമായി എത്തി പട്ടിക്കര കിഴക്കുമുറി സ്വദേശി ഷെബീര്‍ (34), സുഹൃത്ത് അലി (22) എന്നിവരെ കസ്റ്റഡിയിലെടുത്തത്.
ഏറെ വര്‍ഷങ്ങളായി കോയമ്പത്തൂരില്‍ താമസിക്കുന്ന ഷെബീറും സുഹൃത്തായ കോയമ്പത്തൂര്‍ സ്വദേശിയായ അലിയും തൃശൂരിലെ ഒരു ലോഡ്ജില്‍ താമസിച്ചശേഷമാണ് കേച്ചേരിയിലെ പട്ടിക്കരയില്‍ എത്തിയത്. ഈ മേഖലയില്‍ പിഡിപിയുടെ സംസ്ഥാന-ജില്ലാനേതാക്കള്‍ അടക്കമുള്ളവര്‍ താമസിക്കുന്ന സ്ഥലമാണ്. അതോടൊപ്പം മുന്‍ പിഡിപി നേതാക്കളും ഏറെയുണ്ട്. ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് വ്യക്തമായ പങ്ക് ഇവര്‍ക്കുണ്ടെന്ന് അറിയുന്നു.
കേരള പോലീസിനെ അറിയിക്കാതെയാണ് മൂന്ന് ജീപ്പുകളിലായി ഇവര്‍ കേച്ചേരിയിലെ ഷെബീറിന്റെ ബന്ധുവീട്ടിലെത്തിയത്. ഉടന്‍തന്നെ ചോദ്യം ചെയ്യുന്നതിനായി സംഘം ബംഗളൂരുവിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസം ചാവക്കാട് യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ എസ്ഡിപിഐക്കാര്‍ക്ക് തീവ്രവാദബന്ധമുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതേതുടര്‍ന്ന് കേസ് എന്‍ഐഎ അന്വേഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. മാരകായുധങ്ങളുമായി കാര്സഹിതമാണ് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: