ഇസ്ലാമാബാദ്: ചരിത്രമെന്ന് വിശേഷിപ്പിക്കാവുന്ന 2013 ലെ പാക് തെരഞ്ഞെടുപ്പ് സാക്ഷ്യം പ്രമുഖരായ വ്യക്തികളുടെ ജയം മാത്രമല്ല വമ്പന്മാരുടെ പരാജയവുമാണ്. വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ അനേകം അതികായന്മാര് പരാജയത്തിന്റെ കയ്പ് അറിഞ്ഞു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പ്രമുഖരില്‍ മുന്‍ പാക് പ്രധാനമന്ത്രിയും, പി പി പി നേതാവുമായ രാജാ പര്‍വേസ് അഷ്റഫും പെടുന്നു.
നവാസ് ഷെരീഫ് മൂന്നാമതും പ്രധാനമന്ത്രി പദവിയിലേക്ക്, പി പി പി മൂക്ക് കുത്തി, ഇമ്രാന്‍ഖാന്റെ പാര്‍ട്ടി പ്രതിപക്ഷത്തേക്ക്. ഇതാണ് തെരഞ്ഞടുപ്പ് കഴിഞ്ഞുള്ള പാക്കിസ്ഥാന്റെ ചിത്രം. പി പി പിയിലെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ മിക്കവരും തോറ്റു. മുന്‍ വാര്‍ത്താവിതരണ മന്ത്രിമാരായ ക്യാമാര് സേമന്‍ കൈര, ഫിര്‍ദോസ് അശിക് അവ്യാന്, പിപിപിയുടെ പഞ്ചാബ് പ്രസിഡന്റ് മന്‍സൂര്‍ അഹമ്മദ് വാറ്റോ, മുന്‍ പബ്ലിക്ക് അക്കൗണ്ട് കമ്മറ്റി ചെയര്മാന് നദീമ് അഫ്സല് ഗോണ്ടാല്‍, ബാരീസ്റ്റര് ചൗധരിയുടെ ഭാര്യ ബുശ്രാ ഐറ്റ്സ്സ എന്നിവര്‍ പരാജയപ്പെട്ടു. പി പി പി കേന്ദ്ര നേതാവും മുന്‍ മന്ത്രിയുമായ നാസ്സാര്‍ മുഹമ്മദ് ഗോണ്ഡാല്, തസ്ലീം ഖുറേഷി എന്നിവരും പരാജയത്തിന്റെ രുചിയറിഞ്ഞു.
ഗിലാനിയുടെ രണ്ട് മക്കളായ അലി മുസാ ഗിലാനിയും അബ്ദുല്‍ കോഡിയര് ഗിലാനിയും മുള്ട്ടാണ് നിയോജകമണ്ഡലത്തില്‍ നിന്നും പരാജയപ്പെട്ടു. കഴിഞ്ഞാഴ്ച്ച അബ്ദുല്‍ ഗിലാനിയെ തെരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ താലിബാന് ഭീകരര്‍ തട്ടിക്കൊണ്ട് പോയിരുന്നു. പാക്കിസ്ഥാനിലെ രാഷ്ട്രീയ ആചാര്യനെന്നു വിശേഷിപ്പിക്കുന്ന അന്‍വര്‍ അലി ചീമ 1985 തെരഞ്ഞടുപ്പില്‍ ജയിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ പി എം എല്‍- ക്യു സ്ഥാനാര്‍ത്ഥിയായി പരാജയപ്പെട്ടു. പി എം എല്‍- എന്‍ സ്ഥാനാര്‍ത്ഥിയായ സുല്‍ഫിക്കര്‍ അലി ഭട്ടിയോടാണ് അദ്ദേഹം പരാജയപ്പെട്ടത്.
ക്രിക്കറ്റ് താരം ഇമ്രാന്ഖാന് പിഎംഎല്‍ സ്ഥാനാര്‍ത്ഥിയായ സര്‍ദാര്‍ ഐയസ് സ്യാദിക്കിനെയാണ് പരാജയപ്പെടുത്തിയത്. മുന്‍ പാക് വിദേശകാര്യ മന്ത്രി ഷാമെന്മൂദ് ഖുറേഷി പി റ്റി ഐ ടിക്കറ്റില്‍ പരാജയപ്പെട്ടു. വെയിറ്റ് ലിഫ്റ്ററായ ലിയാഖത്ത് ജാദോയി പി എം എല്‍- എന്‍ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഇങ്ങനെ പോകുന്നു മഹാരഥന്മാരുടെയും രാഷ്ട്രീയ ആചാര്യന്മാരുടെയും തെരഞ്ഞെടുപ്പു പരാജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: