പാലക്കാട്: നെന്മാറയില് വീണ്ടും പുലിയിറങ്ങി. പത്തുദിവസത്തിനുളളില്‍ രണ്ടാം തവണയാണ് ഇവിടെ പുലിയിറങ്ങുന്നത്
നാട്ടിലിറങ്ങിയ പുലിയെ വനംവകുപ്പ് കെണിവച്ചു പിടിച്ചു. നെന്മാറക്കടുത്ത് അയിലൂര്‍ പഞ്ചായത്തിലെ വനമേഖലയോടു ചേര്‍ന്നുളള പ്രദേശങ്ങളിലാണ് തുടര്‍ച്ചയായി പുലിയിറങ്ങിയത്
വളര്‍ത്തുമൃഗങ്ങളെ തുടര്‍ച്ചയായി പുലിഭക്ഷണമാക്കിയിരുന്നു. തുടര്‍ന്നാണ് പുലിയെ പിടിക്കാന്‍ വനംവകുപ്പ് കെണിയൊരുക്കിയത്
കഴിഞ്ഞയാഴ്ച പുലിയെ പിടികൂടിയ അതേസ്ഥലത്തുനിന്നാണ് വീണ്ടും പുലിയെ പിടിച്ചത്. ഇരുമ്പ് കൂടിനുളളില്‍ കെട്ടിയിരുന്ന ആട്ടിന്‍കുട്ടിയെ ഭക്ഷണമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുലി കുടുങ്ങിയത്
രാത്രി 11 മണിയോടെ അയിലൂരില്‍ നിന്നും പോത്തുകുടി ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ എത്തിച്ച പുലിയെ ഇന്ന് പുലര്‍ച്ചെ പറമ്പിക്കുളം വനമേഖലയില്‍ തുറന്നുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: