ചങ്ങനാശ്ശേരി: തൃക്കൊടിത്താനം അമരമംഗലത്ത് വീടുകയറി അക്രമം നടത്തിയതില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. മംഗലത്തു പടിഞ്ഞാറേതില്‍ മംഗളാനന്ദന്‍ (39), ശ്രീകുട്ടി (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ ചങ്ങനാശ്ശേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയില്‍ 11 മണിയോടെയായിരുന്നു സംഭവം. ടൂര്‍ പോകുന്നതു സംബന്ധിച്ച് മംഗളാനന്ദനും അയല്വായിയായി ലിജോയും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ലിജോ മംഗളാനന്ദന്റെ വീടുകയറി അക്രമം നടത്തുകയായിരുന്നു. തൃക്കൊടിത്താനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: