കൊച്ചി: വെണ്ടുരുത്തി പാലത്തില്‍ മണ്ണുമാന്തി കപ്പല്‍ ഇടിച്ചു. മുംബൈയില്‍ നിന്നുള്ള ഭഗവതി പ്രേം എന്ന കപ്പലിടിച്ചാണ് അപകടമുണ്ടായത്. തുറമുഖത്ത് ആഴം കൂട്ടുന്നതിന്റെ ഭാഗമായി കപ്പല്‍ മണ്ണു നീക്കം ചെയ്യുമ്പോഴാണ് അപകടം. പാലത്തില്‍ ഇടിച്ചു കിടന്ന കപ്പല്‍ പിന്നീട് ബോട്ടുകളുപയോഗിച്ച് വലിച്ചു നീക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് കപ്പല്‍ വലിച്ചു നീക്കിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തില്‍ പാലത്തിനു ബലക്ഷയം സംഭവിച്ചതായി പൊതുമരാപത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: