ഇസ്ലാമാബാദ്: സമ്പൂര്‍ണ ജനാധിപത്യത്തിലേക്കുള്ള പ്രയാണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ചരിത്രപ്രാധാന്യമുള്ള തെരഞ്ഞെടുപ്പിന് പാക്കിസ്ഥാന് വോട്ടു ചെയ്യുന്നു. ഭരണകക്ഷിയായ പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടിയും നവാസ് ഷെരീഫിന്റെ മുസ്ലിം ലീഗും മുന്‍ ക്രിക്കറ്റ് താരം ഇമ്രാന് ഖാന്റെ പാകിസ്താന് തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടിയും തമ്മിലാണ് മത്സരം.
നവാസ് ഷെരീഫിന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് കരുതുന്നത്. പഞ്ചാബ് പ്രവിശ്യയില്‍ വലിയ സ്വാധീനം ചെലുത്തുന്ന ഇമ്രാന് ഖാന്റെ പാര്‍ട്ടിയാകും തെരഞ്ഞെടുപ്പിലെ ‘കിംഗ് മേക്കര്‍’ എന്നും വിലയിരുത്തപ്പെടുന്നുണ്ട്. പാര്‍ലമെന്റില്‍ 147 സീറ്റുകള്‍ പഞ്ചാബ് പ്രവിശ്യയില്‍നിന്നാണ്. 86 മില്യണ്‍ പേര്‍ക്കാണ് വോട്ടവകാശമുള്ളത്.
വലിയ തോതിലുള്ള വോട്ടിംഗാണ് നടക്കുന്നതെന്നാണ് പാക്കിസ്ഥാനില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യമായാണ് പാക്കിസ്ഥാനില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. താലിബാന്റെ ഭീഷണിയെത്തുടര്‍ന്ന് കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: