കാസര്‍കോട്: വിവാദങ്ങള്‍ അവസാനിക്കാതെ കേന്ദ്രസര്‍വ്വകലാശാല നിയമനങ്ങള്‍. ഏറ്റവുമൊടുവില്‍ പ്യൂണ്‍ അറ്റണ്റ്റര് തസ്തികയിലേക്ക് നടന്ന നിയമനവും വിവാദമായിരിക്കുകയാണ്. വിസിയുടെ ഓഫീസിലെ താത്കാലിക ജീവനക്കാരന് നിയമനം നല്കാന് സര്‍വ്വകലാശാല ചട്ടങ്ങളില്‍ ഇളവുവരുത്തുകയും അനധികൃത നിയമനം നല്‍കിയെന്നുമാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്യൂണ്‍ അറ്റണ്റ്റര് തസ്തികയിലേക്ക് പരീക്ഷ നടന്നത്. ൧൨൦൦ പേര് പരീക്ഷയെഴുതുകയുണ്ടായി. എഴുത്ത് പരീക്ഷയ്ക്ക് ൮൫ മാര്‍ക്കും ഇണ്റ്റര്വ്യുവിന് ൧൫ മാര്‍ക്കുമായിരുന്നു റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് എഴുത്തുപരീക്ഷയിലെ കട്ട് ഓഫ് മാര്‍ക്ക് ൫൫ ആയി നിജപ്പെടുത്തുകയായിരുന്നു. ഇത് വിസിയുടെ ഓഫീസിലെ ജീവനക്കാരെ വേണ്ടിയായിരുന്നുവെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. കട്ട്ഓഫ് മാര്‍ക്ക് ൬൦ ആക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ൬൮ മാര്‍ക്ക് നേടിയവരുള്‍പ്പെടെ ൧൦൨ പേര് എഴുത്തുപരീക്ഷയില്‍ ൫൫നുമുകളില് നേടിയിരുന്നു. ഇതില്‍ ൬൫ന് മുകളില്‍ ൨൫ ഓളം പേരുമുണ്ട്. എന്നാല്‍ ൫൫ മാര്‍ക്ക് നേടിയ വിസിയുടെ ഓഫീസിലെ താത്ക്കാലിക ജീവനക്കാരനെയാണ് നാല് ഒഴിവുകളിലൊന്നില്‍ നിയമനം നല്‍കിയിരിക്കുന്നത്. ഇതിനുവേണ്ടി ഉയര്‍ന്ന മാര്‍ക്ക് നേടിയവരെ ഇണ്റ്റര്‍വ്യുവില്‍ പരാജയപ്പെടുത്തുകയായിരുന്നു. സാധാരണ ക്ളറിക്കല്‍ തസ്തികയിലുള്ളവരെയാണ് പരീക്ഷാ ജോലിക്ക് നിയോഗിക്കാറെങ്കിലും കഴിഞ്ഞ തവണ നടന്ന പരീക്ഷയില്‍ വിസിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് ഡ്യൂട്ടി ചെയ്തതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. അധ്യാപക അനധ്യാപക നിയമനങ്ങളില്‍ സര്‍വ്വകലാശാല അധികൃതര്‍ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും സാമുദായിക നിറം നോക്കി അനധികൃത നിയമനം നല്‍കുന്നതായി നേരത്തെ തന്നെ ആരോപണമുണ്ട്. ഇതു സംബന്ധിച്ച് ആറോളം കേസുകള്‍ ഹൈക്കോടതിയില്‍ നടന്നുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: