ന്യൂദല്‍ഹി: സിബിഎസ്ഇ സ്കൂളുകളില്‍ സര്‍ക്കാര്‍ സ്കെയിലില്‍ ശമ്പളം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡത്തിന് സുപ്രീം കോടതി അംഗീകാരം നല്കി. സ്കൂളുകളുടെ എന്‍ഒസി സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തു കൊണ്ടാണ് സുപ്രീംകോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
സിബിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം ലഭിക്കണമെങ്കില്‍ മലയാളം നിര്‍ബന്ധമായി പഠിപ്പിക്കുകയെന്ന നിര്‍ദ്ദേശം ഉള്‍പ്പെടെ സമര്‍പ്പിക്കപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡങ്ങളാണ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നത്. ഇതിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹര്‍ജി പരിശോധിച്ചാണ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
സ്കൂളുകള്‍ക്ക് ചുരുങ്ങിയത് മൂന്ന് ഏക്കര്‍ ഭൂമി വേണം, 300 കുട്ടികള്‍ വേണം തുടങ്ങിയ നിബന്ധനകളാണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നത്. സംസ്ഥാനത്തെ 250 സിബിഎസ്ഇ സ്കൂളുകളില്‍ 200 സ്കൂളുകള്‍ ഇത് പാലിച്ചെങ്കിലും 50 സ്കൂളുകള്‍ സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: