ആലപ്പുഴ: ഷൊര്‍ണൂര്‍ നഗരസഭാ ചെയര്മാന് എം.ആര്. മുരളി കടുത്ത വഞ്ചന കാട്ടിയെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളയാത്രയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.ആര്. മുരളിയെ പിന്തുണച്ചത് തെറ്റായിപ്പോയി. നഗരസഭയില്‍ ഭരണം പങ്കിടുന്നതിനു മുരളിയുമായി നേരത്തേ യുഡിഎഫ് ധാരണ ഉണ്ടാക്കിയിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഛര്‍ദിച്ചതു തിരിച്ചെടുക്കുമോ എന്നു മുരളിയുടെ സിപിഎം പുനഃപ്രവേശനം സംബന്ധിച്ചു ചെന്നിത്തല ചോദ്യം ഉന്നയിച്ചു.
എന്‍എസ്എസുമായി സമവായ ചര്‍ച്ചയ്ക്കു കോണ്‍ഗ്രസ് തയാറാണ്. എന്നാല്‍ എന്‍എസ്എസ് തയാറല്ലെങ്കില്‍ തങ്ങള്‍ നിസഹായരാണെന്നും ചെന്നിത്തല പറഞ്ഞു. മദനിയുടെ കാര്യത്തില്‍ മനുഷ്യത്വപരമായി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: