ശാസ്താംകോട്ട: ശാസ്താംകോട്ട തടാകത്തിന്റെ ശാശ്വതമായ സംരക്ഷണത്തിനായി നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ ഉന്നതതല യോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും വിശദമായി ചര്‍ച്ചചെയ്യുകയും അവ ഗൗരവപൂര്‍വം പരിഗണിക്കുകയും സമയബന്ധിതമായ പരിപാടി ഉറപ്പുതരികയും ചെയ്തതിനാലാണ് സമരം നിര്‍ത്തിയത്. ജൂണ്‍ 14ന് മുഖ്യമന്ത്രിയും സംഘവും ശാസ്താംകോട്ടയിലെത്തി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ വിശദമായ പദ്ധതികളുടെ പ്രഖ്യാപനവും അവ പ്രാവര്‍ത്തികമാക്കാന്‍ നടപടിയും സ്വീകരിക്കുമെന്ന് വാഗ്ദാനമുണ്ട്. അനിശ്ചിതകാലസമരം ഇത്തരത്തില്‍ വിജയിച്ചതിനാല്‍ ഇന്നലെ കൂടിയ ഐക്യസമരസമിതിയുടെ യോഗം താല്‍ക്കാലികമായി സമരം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നാലുദിവസമായി നിരാഹാര സത്യാഗ്രഹമനുഷ്ഠിച്ച് വരുന്ന ആര്. മദനമോഹനന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈ. ഷാജഹാന് നാരങ്ങാനീര് നല്കി സത്യാഗ്രഹം അവസാനിപ്പിക്കുകയും സമരം അവസാനിപ്പിച്ചതായി ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് കെ. കരുണാകരന്‍പിള്ള പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് സമരസമിതി പ്രവര്‍ത്തകര്‍ വിജയാഹ്ലാദം മുഴക്കി ടൗണില്‍ പ്രകടനം നടത്തി. ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ എസ്. ബാബുജി ചര്‍ച്ചയിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: