കരുനാഗപ്പള്ളി: കോയിവിള കേന്ദ്രമായി പ്രവര്‍ത്തനമാരംഭിച്ച കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും സാധുക്കളായ നാല് യുവതികളുടെ വിവാഹവും മാതൃകയായി. മാംഗല്യം 2013 എന്ന പേരിലാണ് സമൂഹവിവാഹം നടത്തിയത്. ഇതോടനുബന്ധിച്ച് നിര്‍ധനര്‍ക്ക് ചികിത്സാ സഹായവും വിതരണം ചെയ്തു.
നാല്‍പ്പത്തിയഞ്ച് രോഗികള്‍ക്കാണ് പ്രഥമഘട്ടമെന്ന നിലയില്‍ ചികിത്സാ ധനസഹായം നല്‍കിയത്.
കനിവിന്റെ ഔപചാരികമായ ഉദ്ഘാടനം പന്മന ആശ്രമം മഠാധിപതി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്മാന് എം. അന്‍സാര്‍ അധ്യക്ഷനായിരുന്നു. കൊല്ലം ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് കെ.സി. രാജന് ചികിത്സാ സഹായവിതരണം ഉദ്ഘാടനം ചെയ്തു. ആര്. രാമചന്ദ്രന്, പി.ആര്. വസന്തന്, തൊടിയൂര്‍ രാമചന്ദ്രന്, ഷൈലാസുമേഷ്, പി. രാമഭദ്രന്, അഡ്വ.കെ.പി. മുഹമ്മദ്, കോലത്ത് വേണുഗോപാല്‍, ബിജെപി നേതാവ് അനില്‍ വാഴപ്പള്ളി, വിഷ്ണു വിജയന്, എന്‍. വിജയന്‍പിള്ള, കബീര്‍ എം. തീപ്പുര തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രസ്റ്റ് സെക്രട്ടറി പി. ചന്ദ്രശേഖരന്‍പിള്ള കവിന് ട്രസ്റ്റ് രൂപരേഖ വിശദീകരിച്ചു. തുടര്‍ന്ന് നടന്ന സാധു സമൂഹ വിവാഹത്തിന് മഠാധിപതി പ്രണവാനന്ദതീര്‍ത്ഥപാദര്‍, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ്, റവ.ഫാ. ജോണ്‍ ടി. വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.
കനിവിന്റെ സഹായമായി വധൂവരന്മാര്ക്ക് അഞ്ച് പവന് സ്വര്‍ണാഭരണങ്ങളും അമ്പതിനായിരം രൂപയും വീതം നല്കി. വിഭവസമൃദ്ധമായ സദ്യയുമുണ്ടായിരുന്നു. തേവലക്കര പാലയ്ക്കല്‍ സ്വദേശിനി സജിന- ഇടക്കുളങ്ങര സ്വദേശി അന്‍സാരി, ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശി രഞ്ചിത്ത്- ചെറിയഴീക്കല്‍ സ്വദേശിനി വിധു, ആലപ്പുഴ സ്വദേശി സുരേഷ്ബാബു- കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിനി രാജി, നീണ്ടകര പുത്തന്‍തുറ സ്വദേശി അനന്തു- ആദിനാട് തെക്ക് സ്വദേശി ശ്രുതിരാജ് എന്നിവരാണ് വിവാഹിതരായത്. ചടങ്ങില്‍ ട്രസ്റ്റ് ചെയര്മാന് എസ്. മദനന്‍പിള്ള സ്വാഗതവും കണ്‍വീനര്‍ കെ. സുരേന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: