കരുനാഗപ്പള്ളി: ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികളുടെ 89-ാമത് മഹാസമാധി വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പന്മന ആശ്രമ തീര്‍ത്ഥാടന മഹാമഹം ഇന്ന് സമാപിക്കും. ശ്രീവിദ്യാധിരാജ സമാധിദിനമായ ഇന്ന് രാവിലെ അഞ്ചുമുതല്‍ ശ്രീവിദ്യാധിരാജ സമാരാധന നടക്കും. ഒമ്പതിന് ദീപപ്രകാശനവും പ്രഭാഷണവും കരിമ്പിന്‍പുഴ ആശ്രമ മഠാധിപതി സ്വാമി ശങ്കരാനന്ദ, 9.30 മുതല്‍ മഹാസമാധി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ഷിബു ബേബിജോണ്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ മഹാസമാധി സന്ദേശം നല്‍കും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വിശിഷ്ടാതിഥി ആയിരിക്കും.
എം.പി. അബ്ദുസമദ് സമദാനി എംഎല്‍എ, ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം, ഡോ.എം.ജി. ശശിഭൂഷണ്‍, സി.കെ. വാസുക്കുട്ടന്, ഡോ.വി.എസ്. വിശ്വനാഥന്, എന്‍.കെ.ജി. പിള്ള, സുരേന്ദ്രനാഥ്, രാമചന്ദ്രന് പാലേരി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. രാത്രി 7.30 മുതല്‍ കഥകളി -ബാലിവധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: