മുംബൈ: ജനറല്‍ മോട്ടോഴ്സിന്റെ മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍(എംപിവി) ആയ എന്ജോയ് പുറത്തിറക്കി. 5.49 ലക്ഷവും 7.99 ലക്ഷവുമാണ് ദല്‍ഹി എക്സ് ഷോറൂം വില. പുതിയ എംപിവി മോഡല്‍ പുറത്തിറക്കിയതിലൂടെ വില്പന കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കുമെന്നാണ് യുഎസ് കാര്‍ നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്സ് പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കിയുടെ എര്‍ട്ടിഗയേക്കാള്‍ 40,000 മുതല്‍ 70,000 രൂപവരെ കുറവായിരിക്കും ഈ മോഡലിന്.
നാല് വ്യത്യസ്ത വേരിയന്റുകളില്‍ എന്ജോയ് ലഭ്യമാകും. 1.4 ലിറ്റര്‍ പെട്രോള്‍ വേരിയന്റിന് 5.49 ലക്ഷം മുതല്‍ 6.99 ലക്ഷം വരെയാണ് വില. 1.3 ലിറ്റര്‍ ഡീസല്‍ വേരിയന്റിന് 6.69 ലക്ഷത്തിനും 7.99 ലക്ഷത്തിനും ഇടയിലാണ് വില. അതിവേഗം വളരുന്ന യൂട്ടിലിറ്റി വാഹന വിപണിയില്‍ ഒരു സ്ഥാനം നിലനിര്‍ത്താന്‍ എന്‍ജോയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജനറല്‍ മോട്ടോഴ്സ് വൈസ് പ്രസിഡന്റ് പി.ബാലേന്ദ്രന് പറഞ്ഞു. പ്രതിമാസം 3,500 യൂണിറ്റ് വിറ്റഴിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു. മൊത്തം വില്പനയില് ഡീസല്‍ വിഭാഗത്തില്‍ 80 ശതമാനം വില്പനയും പെട്രോള്‍ വിഭാഗത്തില്‍ 20 ശതമാനം വില്പനയുമാണ് പ്രതീക്ഷിക്കുന്നത്. ആറ് നിറങ്ങളില്‍ എന്ജോയ് ലഭ്യമാകും. ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റിലാണ് ഈ മോഡല്‍ നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: