കൊച്ചി: യുവ നിക്ഷേപകരെ ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് ആകര്‍ഷിക്കുന്നതിനായി ഫ്ലിപ് സോഷ്യല്‍ എന്ന പേരില്‍ ജിയോജിത് ബി എന്‍ പി പാരിബ, ഫേസ്ബുക്ക് വഴി ട്രേഡിംഗ് സംവിധാനം ആരംഭിച്ചു. ഇന്ത്യയിലെ തന്നെ ആദ്യത്തെ സംരംഭമായ ഇതിന്റെ ഉദ്ഘാടനം കൊച്ചിയിലും മുംബൈയിലും ഒരേ സമയം നിര്‍വഹിക്കപ്പെട്ടു. മുംബൈയിലെ ബിഎസ്ഇ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് ഹാളില്‍ നടന്ന ചടങ്ങില്‍ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് എംഡി ആശിഷ് കുമാര്‍ ചൗഹാനും കൊച്ചിയില്‍ ജിയോജിത് ബി എന്‍ പി പാരിബ എംഡി സി.ജെ.ജോര്‍ജും ആദ്യത്തെ ട്രേഡ് നടത്തിക്കൊണ്ട് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഫ്ലിപ് സോഷ്യല്‍ എന്ന ഈ സംവിധാനത്തിലൂടെ ബോംബെ സ്റ്റോക് എക്സ്ചേഞ്ചില്‍ ട്രേഡ് ചെയ്യുന്നതിനുള്ള സൗകര്യം നിക്ഷേപകന് ലഭിക്കുന്നു. കൂടാതെ നിക്ഷേപത്തെക്കുറിച്ച് അറിയുന്നതിനുള്ള ഇന്‍വെസ്റ്റ്മെന്റ് ടൂട്ടോറിയല്‍, സ്റ്റോക്മാര്‍ക്കറ്റ് ഗെയിം അര്‍ത്ഥശാസ്ത്ര എന്നിവയും ഇതില്‍ ലഭ്യമാണ്. ജിയോജിത്തിന്റെ ഉപസ്ഥാപനമായ ജിയോജിത് ടെക്നോളജീസ് ലിമിറ്റഡാണ് ഫ്ലിപ് സോഷ്യല്‍ രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: