കോപ്പന്‍ഹേഗന്‍: ഡെന്മാര്ക്കില് ഒരു വീട്ടിലെ ഫ്രീസറില്‍ നിന്നും 30 ചത്ത നായ്ക്കളെ പോലീസ് കണ്ടെടുത്തു. അതില്‍ 22 എണ്ണം നായ്ക്കുട്ടികളാണ്.വടക്കന്‍ ഡെന്മാര്ക്കിലെ ഹിജോറിംഗിലാണ് സംഭവം നടന്നത്. നായ്ക്കള്‍ കുരയ്ക്കുന്ന ശല്യത്തിനെതിരെ അയല്‍വാസികള്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു. പോലീസ് അയല്‍വാസികളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫ്രീസറില്‍ നിന്നും നായ്ക്കുട്ടികളെ കണ്ടെത്തുകയായിരുന്നു .അയല്‍ക്കാരുടെ സമാധാനം കെടുത്തി എന്ന കുറ്റത്തിന് പിഴയടക്കാന്‍ കഴിഞ്ഞ മാസം പോലീസ് 66കാരനായ ഇയാളോട് നിര്‍ദേശിച്ചിരുന്നു. സമീപവാസികള്‍ക്ക് ശല്യമുണ്ടാകുന്ന രീതിയില്‍ നായ്ക്കളെ വളര്‍ത്താന്‍ പാടില്ലെന്ന് കോടതി വിലക്കു ഇയാള്‍ അവഗണിച്ചു.നായ്ക്കളെ പിടിച്ചെടുക്കാനുള്ള വാറന്റുമായി വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ജീവനോടെ നാല് നായ്ക്കളെയും ഒരു പാമ്പിനെയും പിടിച്ചെടുത്തു.വീട്ടുടമ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പോലീസ് ചത്ത നായ്ക്കളെ കണ്ടെടുത്തത്.എങ്ങനെയാണ് നായ്ക്കള്‍ ചത്തതെന്ന് വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: