ചങ്ങനാശേരി: നായര്‍ സര്‍വ്വീസ് സൊസൈറ്റിയുമായി ചേര്‍ന്ന് ധനലക്ഷ്മി ബാങ്ക് 500 ബിസിനസ് കറസ്പോണ്ടന്റ്സ് സെന്ററുകള്‍ തുടങ്ങുന്നു. 500 ബിസിനസ് കറസ്പോണ്ടന്റ്സ് സെന്ററുകള്‍ തുടങ്ങുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നിര്‍വ്വഹിച്ചു. കേരളത്തെ സമ്പൂര്‍ണ്ണമായി ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്ന സംസ്ഥാനമായി മാറ്റുന്നതിനു വേണ്ടിയുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ധനലക്ഷ്മി ബാങ്ക് കേരളത്തില്‍ 500 ബിസിനസ് കറസ്പോണ്ടന്റ്സ് സെന്ററുകള്‍ തുടങ്ങുന്നത്. ആദ്യപടിയായി 100 ബിസിനസ് കറസ്പോണ്ടന്റ്സ് സെന്ററുകള്‍ ജൂണ്‍ 30നു മുമ്പ് ആരംഭിക്കും.
താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയനുകളുടെ സാമൂഹ്യ സേവന വിഭാഗമായ മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികളെ കോര്‍പറേറ്റ് ബിസിനസ് കറസ്പോണ്ടന്റായി ചുമതലപ്പടുത്തുവാന് ധനലക്ഷ്മി ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ബിസിനസ് കറസ്പോണ്ടന്റ്സ് സെന്ററുകളിലൂടെ പണമിടപാടുകള്‍ക്ക് കൂടുതല്‍ സൗകര്യവും കസ്റ്റമര്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്ക് മെച്ചപ്പെട്ട അലവന്‍സും എല്ലാ ബാങ്ക് ഇടപാടുകളും ഓണ്‍ലൈനായി നടത്തുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഹരികുമാര്‍ കോയിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി.ജി. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.ബാലകൃഷ്ണപിള്ള, ധനലക്ഷ്മി ബാങ്ക് ജനറല്‍ മാനേജര്‍ പി.മണികണ്ഠന്, സോണല്‍ ഹെഡ് എം.മുരളീധരന്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി.ശ്രീകുമാര്‍, സോഷ്യല്‍ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി വി.വി.ശശിധരന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: