മൂന്നാര്‍: ടി.പി. ചന്ദ്രശേഖരന് വധക്കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടന്നുവരുന്ന സാഹചര്യത്തില്‍ അതിന്റെ നിയമവശം പരിശോധിച്ച് മാത്രമേ തീരുമാനം എടുക്കാന്‍ കഴിയൂ.
കേസന്വേഷണത്തില്‍ സിപിഎം – കോണ്‍ഗ്രസ് ഒത്തുകളി ഉണ്ടായതായുള്ള കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെക്കറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കേരളയാത്രയോടനുബന്ധിച്ച് മൂന്നാറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് പറയുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന് തന്നെ മനസ്സിലാകുന്നുണ്ടോയെന്ന് സംശയമാണെന്ന് ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു.
എല്‍ഡിഎഫിന്റെ ഭരണകാലത്ത് സ്ഥലമില്ലാതെ പട്ടയം മാത്രം നല്കി ഇടതുമുന്നണി തോട്ടം തൊഴിലാളികളേയും കൃഷിക്കാരേയും വഞ്ചിക്കുകയായിരുന്നു. ഈ പട്ടയങ്ങള്‍ പരിശോധിച്ച് സ്ഥലം കണ്ടെത്തി നല്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ഏലം വിലയിടിവിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയേയും വാണിജ്യമന്ത്രിയേയും കണ്ട് സംസാരിക്കാന്‍ ഡല്‍ഹിക്ക് പോകും. വയനാടിലേയും ഇടുക്കിയിലേയും അര്‍ഹതപ്പെട്ട എല്ലാവര്ക്കും പട്ടയം നല്കാന് യു.ഡി.എഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: