തിരൂര്‍: സഹോദരിയുടെ മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉണ്യാല്‍ പുത്തന്‍പുരയില്‍ അബ്ദുല്‍ നാസര്‍(37)ആണ് പിടിയിലായത്. സഹോദരിയുടെ മകളായ 21 കാരിയെ പത്ത് ദിവസത്തോളം മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ സഹോദരന് പെണ്ണുകാണാനെന്ന് പറഞ്ഞ് കരിങ്കപ്പാറയിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്. പ്രതി നേരത്തെ മൂന്ന് വിവാഹം ചെയ്ത ആളാണ്. ഒന്നാം ഭാര്യ നല്കിയ പരാതിയില്‍ നേരത്തെ ഇയാളെ കോടതി ശിക്ഷിച്ചിരുന്നു. സി ഐ റാഫി, എസ് ഐ വത്സന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: