ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജിലെ 2,500 കോടി രൂപയില്‍ അധികം മൂല്യമുള്ള അപ്പാര്‍ട്ടുമെന്റുകള്‍ വാങ്ങുന്നതിന് ഗവണ്മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളും പൊതുമേഖല സ്ഥാപനങ്ങളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ട്രിബ്യുണലുകളും രംഗത്ത്. ദല്‍ഹി വികസന അതോറിറ്റിയുടെ കൈവശമുള്ള 600 ല്‍ അധികം കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജ് അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങുന്നതിനാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. പുഴയോട് ചേര്‍ന്നുള്ള ഈ കോളനിയില്‍ ധനികരും പ്രശസ്തരുമായവരാണ് താമസിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ദല്‍ഹി വികസന അതോറിറ്റി നടത്തിയ പൊതുലേലത്തിലൂടെ 400 കോടിയോളം രൂപയാണ് സമാഹരിച്ചത്. 87 അപ്പാര്‍ട്ട്മെന്റുകളാണ് അന്ന് ലേലത്തിലൂടെ വില്പന ചെയ്തത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും സര്‍ക്കാര്‍ സമിതികളില്‍ നിന്ന് മാത്രം ഇത് വരെ 2,000 ത്തില്‍ അധികം അന്വേഷണങ്ങളാണ് ലഭിച്ചിരിക്കുന്നതെന്നും കേന്ദ്ര നഗര വികസന മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറയുന്നു.
87 അപ്പാര്‍ട്ട്മെന്റുകള്‍ ലേലം ചെയ്തതില്‍ പൊതുമേഖല ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളുമാണ് ഇവ സ്വന്തമാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്പിസിഎല്‍, ഒഎന്‍ജിസി, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, ദല്‍ഹി സ്റ്റേറ്റ് കോര്പ്പറേഷന് ബാങ്ക്, അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി മുതലായവാണ് ഈ അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങിയത്. മയൂര്‍ വിഹാറിനോട് ചേര്‍ന്നുള്ള 25,000 ചതുരശ്ര അടിയുള്ള ഓരോ കോപ്ലക്സിന്റെ ഒരു ചതുരശ്ര അടിയ്ക്ക് 18,000 ത്തിനും 20,000 ത്തിനും ഇടയിലാണ് വില നിശ്ചയിച്ചിരുന്നത്.
2010 ഒക്ടോബറില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് 11 ഏക്കറില്‍ 1,168 അപ്പാര്‍ട്ട്മെന്റുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത് സാമ്പത്തിക പരാധീനതകള്‍ക്കിടയിലും എംമാര്‍ എംജിഎഫ് ആണ്. തുടര്‍ന്ന് ദല്‍ഹി വികസന അതോറിറ്റി 333 അപ്പാര്‍ട്ട്മെന്റുകള്‍ 750 കോടി രൂപയ്ക്ക് വാങ്ങുകയായിരുന്നു. ഗെയിംസിന് മുമ്പ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് എംജിഎഫിന് സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: