കൊച്ചി: മഹീന്ദ്ര ആന്‍ ഡ് മഹീന്ദ്ര ഏറ്റവും പുതിയ പിക് അപ് ആയ ബൊലേറൊ മാക്സി ട്രക്ക് പ്ലസ് നിരത്തിലിറക്കി. നഗരങ്ങളിലെ ചരക്ക് നീക്കത്തിന് ഏറ്റവും അനുയോജ്യമായി രൂപക ല്പന ചെയ്തിട്ടുള്ള പിക് അപിന്റെ ബി എസ് ത്രീ വേരിയന്റിന് 4.34 ലക്ഷം രൂപയാണ് കൊച്ചിയിലെ ഷോറൂം വില.
ബൊലേറൊ പിക് അപിന്റെ പ്ലാറ്റ് ഫോമില്‍ നിര്‍മിച്ചിട്ടുള്ള ഇതിന്റെ 2523 സി സി കോമണ്‍ റെയില്‍ എഞ്ചിന് 17.7 കിലോമീറ്റര്‍ വരെ മെയിലേജ് തരുമെന്ന് കമ്പനി അവകാശപ്പെടുന്നു. തിരക്കേറിയ ഗതാഗതവും നഗരങ്ങളിലെ ഇടുങ്ങിയ പാതകളും മേല്പാലങ്ങളുമൊക്കെ അനായാസം പിന്നിടുന്നതിന് യോജിച്ച രീതിയിലാണ് രൂപകല്പന.
സുരക്ഷിതമായി കൂടുതല്‍ ഭാരം വഹിക്കാനാവുമെന്നത് മറ്റൊരു ഗുണമായി കമ്പനി ചൂിക്കാട്ടുന്നു. ബംബര്‍ ടു ബംബര്‍ സംരക്ഷണം തരുന്ന രീതിയിലാണ് മുന്‍ ഭാഗത്തിന്റെ രൂപകല്‍പ്പന. 5.5 മീറ്റര്‍ മാത്രം വരുന്ന ടേണിങ് റേഡിയസും പവര്‍ സ്റ്റീയറിങ്ങും ഇടുങ്ങിയ വഴികളിലും യാത്ര സുഗമമാക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.മോഷണം തടയാനുള്ള ഡിജിറ്റല്‍ ഇമ്മൊബിലൈസറും മാക്സി ട്രക് പ്ലസിന്റെ പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: