റമലാഹ്: ഗൂഗിള്‍ പാലസ്തീന് പേജിനെതിരെ ഇസ്രയേല്‍. പാലസ്തീന് പുതിയ പേജ് അനുവദിച്ച ഗൂഗിളിന്റെ നടപടി അങ്ങേയറ്റം ആശങ്കാജനകമാണെന്ന് പറഞ്ഞ ഇസ്രയേല്‍ അത് സമാധാനം ഇല്ലാതാക്കുമെന്നും വ്യക്തമാക്കി.
ഉടന്‍തന്നെ ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇസ്രയേല്‍ വിദേശകാര്യ വകുപ്പ് മന്ത്രിയാണ് പാലസ്തീനിന്റെ പേജിനെതിരെ ആക്രമണം നടത്തിയത്.
പാലസ്തീന് ടെറിറ്ററി എന്ന പേരില്‍നിന്ന് പാലസ്തീന് പേരിലേക്ക് മാറ്റിയതാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം പാലസ്തീനെ അംഗമല്ലാത്ത നിരീക്ഷക രാജ്യമെന്ന പദവി ഐക്യരാഷ്ട്രസഭ നല്‍കിയിരുന്നു. ഇതിനെതിരെയും ഇസ്രയേല്‍ കടുത്ത ആക്രമണം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഗൂഗിളും പാലസ്തീനെ അംഗീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: