റോം: മുന്‍ ഇറ്റലിയന്‍ പ്രധാനമന്ത്രി ഗിയൂലിയോ അന്‍ഡ്രയോറ്റി (94) അന്തരിച്ചു. ക്രിസ്റ്യന്‍ ഡമോക്രാറ്റ് പാര്‍ട്ടിക്കാരനായിരുന്ന ഇദ്ദേഹം 1972 മുതല്‍ 1992 കാലഘട്ടത്തിലാണ് ഇറ്റലിയുടെ പ്രധാനമന്ത്രിപദം അലങ്കരിച്ചിരുന്നത്.
1946 മുതല്‍ ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ അംഗമായിരുന്ന ഇദ്ദേഹം ഏതാണ്ട് ആറ് പതിറ്റാണ്ടോളം പാര്‍ലമെന്റില്‍ അംഗമായിരുന്നു. 28ാം വയസില്‍ മന്ത്രിയായി ചുമതലയേറ്റ ഇദ്ദേഹം പിന്നീട് അഴിമതി, പക്ഷാഭേദം, മാഫിയ ബന്ധം എന്നിവ ആരോപിക്കപ്പെട്ട് നിരന്തരം വേട്ടയാടപ്പെട്ടിരുന്നു.
ഇറ്റലിയെ യൂറോപ്യന്‍ യൂണിയനില്‍ എത്തിക്കാന്‍ വളരെയധികം ശ്രമിച്ചത് പിന്നീട് ഫലം കാണുകയും ചെയ്തു. ഏഴു തവണ പ്രധാനമന്ത്രി പദവും 21 തവണ മന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: