ചടയമംഗലം: സ്വാമി വിവേകാനന്ദന് കേരളത്തെക്കുറിച്ച് പറഞ്ഞ ഭ്രാന്താലയ കേരളം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഭരിക്കുന്ന ഈ കാലഘട്ടമാണെന്നും ന്യൂനപക്ഷ പ്രീണനം മാത്രം നടപ്പിലാക്കി ഹിന്ദു സമുദായത്തെ അവഗണിക്കുന്ന തരത്തിലുള്ള ഭ്രാന്താലയ കേരളമാണ് ഉമ്മന്‍ചാണ്ടിയുടെ കീഴിലുള്ളതെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ചടയമംഗലത്തു ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ന്യൂനപക്ഷത്തിനായിഏറ്റവുമധികം തുക ചെലവാക്കുന്നത് കേരളമാണ്. എന്തുകൊണ്ട് അട്ടപ്പാടിയിലെ ആദിവാസികളുടെ പുരോഗമനത്തിന് ഈ ഫണ്ട് ഉപയോഗിക്കുന്നില്ല. കേരളത്തിലെ ന്യൂനപക്ഷബോര്‍ഡ് സ്കൂളുകള്‍ക്ക് ന്യൂനപക്ഷ പദവി വാരിക്കോരി നല്‍കുകയാണ്. ഇങ്ങനെ ന്യൂനപക്ഷ പദവിയില്‍പ്പെടുന്ന ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ സഹായമായി ഒരു കോടി രൂപയും, ഹൈസ്കൂളുകള്‍ക്ക് അമ്പത് ലക്ഷം രൂപയും ധനസഹായം നല്കുന്നു. എന്നാല്‍ ഹിന്ദു മാനേജ്മെന്റിന് കീഴില്‍ ആയിരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളുകള്‍ക്ക് വെറും അയ്യായിരം രൂപയാണ് സര്‍ക്കാര്‍ ധനസഹായം.
ഈ ന്യൂനപക്ഷ പ്രീണനം എന്തുകൊണ്ട് കേരളത്തിലെ ഭരണാധികാരികള്‍ കാണുന്നില്ല. ഇന്ന് കേരളത്തില്‍ നടക്കുന്നത് പാണക്കാട് തങ്ങള്‍ സ്വപ്നം കാണുന്നതാണ്. രാത്രിയില്‍ കിടന്നപ്പോള്‍ കണ്ട സ്വപ്നമാണ് അഞ്ചാം മന്ത്രി സ്ഥാനം. അങ്ങനെ പിറന്ന കുഞ്ഞാണ് മഞ്ഞളാംകുഴി അലി എന്ന അഞ്ചാം മന്ത്രി. നാളെ രാവിലെ തങ്ങള്‍ ശബരിമല മേല്‍ശാന്തിപദം സ്വപ്നം കണ്ടാല്‍ ശബരിമല മേല്‍ശാന്തിയെ ഉടന്‍ പൊന്നാനിയില്‍ കൊണ്ടുപോകാന്‍ ഉമ്മന്‍ചാണ്ടി കെ. പി ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
ഹിന്ദു ഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് വിജയന്‍പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന്, ജില്ലാ സംഘടനാ സെക്രട്ടറി പുത്തൂര്‍ തുളസി, സഹ സംഘടനാ സെക്രട്ടരി മഞ്ഞപ്പാറ സുരേഷ്, ജി. സുധാകരന്‍പിള്ള, എം. വിന്‍സെന്റ്, എസ്. ചന്ദ്രചൂഢന്, ജി. അനില്‍കുമാര്‍, വി.എസ്. ഉണ്ണികൃഷ്ണന്, ഡി.ദിലീപ്, മഞ്ജേഷ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എം. ആര്. സുരേഷ്, മധുസൂദനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: