1. തടാകത്തിലെ ജലവിതരണം കര്‍ശനമായും പരിമിതപ്പെടുത്തണം. കൊല്ലം- ചവറ പദ്ധതികളില്‍ ഒന്ന് ഉടന്‍ നിര്‍ത്തി വയ്ക്കണം.
2. ദീര്‍ഘദൂര ജലവിതരണത്തിന് മറ്റ് പദ്ധതികള്‍ അടിയന്തിരമായി തീരുമാനിക്കണം. തടാകത്തിലേക്ക് വെള്ളമെത്തിച്ച് വിതരണം ചെയ്യുന്ന പദ്ധതി ഉപേക്ഷിക്കണം
3. കെഐപി കനാല്‍ വഴി വേനല്‍കാലം മുതല്‍ വെള്ളം തുറന്ന് വിടണം. ഇത് തടാകത്തിലേക്ക് ഉറവകള്‍ സൃഷ്ടിക്കും.
4. കടപുഴ ഭാഗത്ത് തടയണകെട്ടി തടാകത്തിലേക്കുള്ള വെള്ളത്തിന്റെ ഉറവ വര്‍ധിപ്പിക്കണം. ഇത് ഉപ്പുവെള്ളമല്ലെന്ന് ഉറപ്പുവരുത്തണം
5. തടാകത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന മണ്ണും ചെളിയും നീക്കം ചെയ്താല്‍ ഉറവകള്‍ പുനസ്ഥാപിക്കാന്‍ കഴിയുമോ എന്ന് പഠനത്തിലൂടെ കണ്ടെത്തണം. അതനുസരിച്ച് പദ്ധതി ആസൂത്രണം ചെയ്യണം.
6. തടാകത്തിന്റെ വാട്ടര്‍ ബാലന്‍സ് പഠനം നടത്തണം. വെള്ളമുള്ളതനുസരിച്ച് ശാസ്താംകോട്ടയിലെയും സമീപത്തെയും ജനങ്ങള്‍ക്കു മാത്രമായി കുടിവെള്ള വിതരണം പരിമിതപ്പെടുത്തണം
7. സര്‍ക്കാര്‍ അംഗീകരിച്ച മാനേജ്മെന്റ് ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കണം.
8. പദ്ധതികളുടെ മോണിറ്ററിംഗിനും നടത്തിപ്പിനും ഭരണഘടനാ അധികാരമുള്ള ഒരു അതോറിറ്റി രൂപീകരിക്കണം
9. 200 മീറ്റര്‍ ചുറ്റുപ്രദേശം സംരക്ഷണ മേഖലയായി പ്രഖ്യാപിച്ച് അവിടെയും പടിഞ്ഞാറെ കല്ലട ചേലൂര്‍ മേഖലയിലേയും മണല്‍, ചെളി, മണ്ണ് ഖാനനം പൂര്‍ണമായും അവസാനിപ്പിക്കണം
10. പടിഞ്ഞാറെ കല്ലടയില്‍ വെള്ളക്കെട്ടുകളില്‍ ശേഖരിക്കപ്പെട്ടിട്ടുള്ള വെള്ളത്തിന്റെ ഗുണനിലവാരം പഠനവിധേയമാക്കണം
11. തടാകത്തിന്റെ സമീപത്തെ കുഴല്‍ കിണര്‍ നിര്‍മ്മാണം കര്‍ശനമായും നിയന്ത്രിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: