കൊട്ടാരക്കര: നാട്ടുകാര്‍ കുളംവൃത്തിയാക്കിയതിന് നീര്‍ത്തട പദ്ധതിയുടെ പേരില്‍ പണം വാര്‍ഡുമെമ്പര്‍ അടിച്ചുമാറ്റിയെന്ന് പരാതി. ഉമ്മന്നൂര്‍ പഞ്ചായത്തിലാണ് സംഭവം. പിണറ്റിന്‍മൂട് വാര്‍ഡിലെ അരീക്കല്കുളം വൃത്തിയാക്കിയതിന് നീര്‍ത്തട പദ്ധതിയിലുള്‍പ്പെടുത്തി മെമ്പര്‍ മണി മോഹനന്‍പിള്ള അതിന്റെ തുക എഴുതിയെടുത്തുവെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
സ്ഥലവാസികള്‍ വൃത്തിയാക്കിയ കുളത്തിന്റെ പേരില്‍ പണം കൈപ്പറ്റിയ വാര്‍ഡംഗത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ പ്രകടനവും യോഗവും നടന്നു. വിലങ്ങറ സ്കൂള്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം പിണറ്റിന്‍മൂട് ജംഗ്ഷനില്‍ സമാപിച്ചു.
പ്രതിഷേധയോഗം ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്ക്കല്‍ സോമന് ഉദ്ഘാടനം ചെയ്തു. അണ്ടൂര്‍ രാധാകൃഷ്ണന്, ചാലൂക്കോണം അജിത്ത്, തുളസി, രവീന്ദ്രന്‍പിള്ള, വിലങ്ങറ ഉണ്ണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: