ഇരിങ്ങാലക്കുട: പൂമംഗലം പഞ്ചായത്തിലെ എടക്കുളത്ത് 11ഓളം വീടുകള്‍ക്ക് വിള്ളല്‍. പൂമംഗലം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലുള്‍പ്പെട്ട എടക്കുളം ഭാഗത്തുള്ള ഷണ്മുഖം കനാലിന്റെ ബണ്ടിലുള്ള 11വീടുകള്‍ക്കാണ് വിള്ളലുണ്ടായത്. ഇന്നലെ രാവിലെ നോക്കുമ്പോഴാണ് തറയും ഭിത്തിയും വിണ്ട നിലയില്‍ കാണപ്പെട്ടത്. ഓടുകളും വീണിട്ടുണ്ട്.
പണിക്കവീട്ടില്‍ ഭൂവനേശ്വരി, കമ്പളത്ത് സാവിത്രി, തിരുനെല്‍വേലി ശെല്‍വരാജ്, ഭരതന് പരിയാടത്ത്, ബിജു ഇളയിടത്ത്, സുനില്‍കുമാര്‍ പഴുവക്കില്, ടാഗു വടക്കുംതല, പനോക്കില്‍ കണ്ണന്, കണ്ണംകുളം അയ്യപ്പകുട്ടി തുടങ്ങിയവരുടെ വീടുകള്‍ക്കാണ് വിള്ളലുണ്ടായത്. ഈ പ്രദേശത്തെ മണ്ണിന്റെ പ്രത്യേകതയാകാം പ്രതിഭാസത്തിന് കാരണമെന്ന് വിദഗ്ദര്‍ സൂചിപ്പിച്ചു. മേല്മണ്ണിനടിയിലെ കളിമണ്ണിലെ ജലാംശം കടുത്ത ചൂടിനെ തുടര്‍ന്ന് നഷ്ടപ്പെട്ടതുമൂലം മണ്ണ് മാറിയതാകാം കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
അതേസമയം ഞായറാഴ്ച രാത്രി ഭൂമികുലക്കുമുണ്ടായതായും ഏകദേശം രണ്ടുമിനിറ്റോളം കുലുക്കമനുഭവപ്പെട്ടെന്നും പ്രദേശവാസികള്‍ പറയുന്നു. രണ്ടു ദിവസം മുന്‍പ് റോഡിനുനടുവില്‍ ചെറിയതോതില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു. മുകുന്ദപുരം തഹസില്‍ദാര്‍ കെ.ഒ.വര്‍ഗ്ഗീസ്, മനവലശ്ശേരി വില്ലേജ് ഓഫീസര്‍ വി.ആര്.അനൂപ് തുടങ്ങിയവര്‍ വിള്ളലുണ്ടായ വീടുകള്‍ സന്ദര്‍ശിച്ചു. വിദഗ്ദ പരിശോധന നടത്തുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: