കൊച്ചി: ഹാവല്‍സ് ഇന്ത്യ ഏഴു പുതിയ മോഡല്‍ ഫാനുകള്‍ ഇന്ന് വിപണിയില്‍ അവതരിപ്പിച്ചു. വൈദ്യുതി ചിലവു കുറഞ്ഞതും , സ്പോര്‍ട്ടി, പ്രീമിയം എന്നീ വിഭാഗ ങ്ങളില്‍ പ്പെടുന്നതുമാണ് പുതിയ ഫാനുകള്‍. 354 മോഡലുകളാണ് കമ്പനിയിപ്പോള്‍ നല്‍കുന്നത്. പുതിയ ശ്രേണിയില്‍ 2250 രൂപ മുതല്‍ 3465 രൂപ വരെ വില വരുന്ന ഫാനുകളാണ് ഉള്ളത്.
കുറഞ്ഞ വോള്‍ട്ടേജില്‍ പോലും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന സീലിങ്ങ് ഫാനുകളാണ് പുതിയ ശ്രേണിയിലടങ്ങിയിട്ടുള്ളത്. ഏരിയേല്, നിക്കോള, ലെഗാന്സ 3 എന്നീ മോഡലുകള്‍ എച്ച്പിഎല്വി യെന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.കൂടുതല്‍ കാലം ഈടുനില്ക്കുന്നതിനായി സവിശേഷമായ മിനുസവും മികച്ച സ്വഭാവവിശേഷങ്ങളുള്ള ഇഎസ്50 പ്രീമിയം എന്ന മോഡലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട.് ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും ഊര്‍ജ്ജക്ഷമമായ ഫാനിന്റെ ഭേദപ്പെട്ട രൂപമായിരിക്കും. സീലിങ്ങ് ഫാന്‍ ശ്രേണിയില്‍ വരുന്നവയെല്ലാം ദീര്‍ഘകാലം നിലനില്‍ക്കുന്ന തരത്തിലുള്ള തിളക്കവും ഉയര്‍ന്ന ഗുണനിലവാരമുള്ള ഛായവും പൂശിയാണ് നിര്‍മ്മിക്കപ്പെടുന്നത് . ചടങ്ങില്‍ ഇന്ത്യയില്‍ ആദ്യമായി ഫൂട്ബോള്‍ കളിയെ അടിസ്ഥാനപ്പെടുത്തിയുള്ള സോക്കര്‍ സ്റ്റാര്‍ എന്ന ഫാനും അവതരിക്കപ്പെട്ടു. ടേബിള്‍, പെഡസ്റ്റല്‍ , വോള്‍ ഫാന്‍ എന്നീ വിഭാഗത്തില്‍ ട്രെന്റി , സ്പ്രിന്റ് 16 എല്‍ഇഡി, സ്വിങ്ങ് ഡിസയര്‍ എന്നിങ്ങനെ മൂന്നു മോഡലുകളാണ് ലഭ്യമാകുക. ഫാനിന്റെ ശാന്തമായ ചലനത്തെ നിയന്ത്രിക്കുന്നതൊരു ഹെവി ഡ്യൂട്ടി ഗിയര്‍ ബോക്സ് ആണ്. അമിതമായ ചൂടിനെതിരെയുള്ള സംരക്ഷണം മൊത്തം ശ്രേണിയുടെ സവിശേഷതയാണ്. കാണാന്‍ ആകര്‍ഷകമാണ്.
കമ്പനിയുടെ വളര്‍ച്ചയില്‍ കേരളം പ്രചോദനാത്മകവും തന്ത്രപരവുമായ പങ്ക് വഹിച്ചിട്ടുണ്ട്. അതു കൊണ്ട് ഫാനുകളുടെ പുതുശ്രേണി ഇവിടെ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ അതീവ സന്തോഷകരമാണെന്ന് ഹാവല്‍സ് ഇന്ത്യാ ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്റ് അനില്‍ ഭാസില്‍ പറഞ്ഞു.
ഫാന്‍ വിഭാഗം നിലവില്‍ കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 15 ശതമാനം കൈയ്യാളുന്നു. പുതിയ മോഡലുകള്‍ അവതരിപ്പിച്ചതോടെ അടുത്ത 2 വര്‍ഷക്കാലത്തിനുള്ളില്‍ ആയിരം കോടി രൂപ ലാഭമാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: