കൊച്ചി: കോള്‍ഗേറ്റ് – പാമോലിവ് എന്റെ ഇന്ത്യയിലെ പ്രഥമ വൈറ്റ്നിങ്ങ് ടൂത്ത് പേയ്സ്റ്റായ കോള്‍ഗേറ്റ് വിസിബിള്‍ വൈറ്റിന്റെ ബ്രാന്‍ഡ് അംബാസഡറായി സോനം കപൂര്‍ നിയമിതയായി.
കഴിഞ്ഞ 75 വര്‍ഷമായി ഇന്ത്യന്‍ ജനതയുടെ ദന്തപരിപാലനരംഗത്ത് നിരന്തര ഗവേഷണങ്ങള്‍ നടത്തുകയും നൂതന ഉല്പന്നങ്ങള് വിപണിയില്‍ എത്തിച്ചുകൊണ്ടിരിക്കുകയുമാണെന്ന് കോള്‍ ഗേറ്റ് പാമോലിവ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ പ്രഭ പരമേശ്വരന് പറഞ്ഞു.
ദന്ത സംരക്ഷണരംഗത്തെ ഇന്ത്യയിലെ തന്നെ പ്രഥമ കണ്ടുപിടുത്തമാണ് കോള്‍ ഗേറ്റ് വിസിബിള്‍ വൈറ്റ്. ഒരാഴ്ചകൊണ്ട് പല്ലുകള്‍ക്ക് പൂര്‍ണ ധവളിമ ലഭിക്കുമെന്ന് പ്രഭ പരമേശ്വരന് പറഞ്ഞു. കോള്‍ഗേറ്റ് വിസിബിള്‍ വൈറ്റ്, ഇന്ത്യന്‍ ടൂത്ത് പേയ്സറ്റ് മേഖലയിലെ പുതിയൊരധ്യായമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കോള്‍ഗേറ്റ് വിസിബിള്‍ വൈറ്റ് ഒരോ പെണ്‍കുട്ടിക്കും പുഞ്ചിരിയോടെ ലോകത്തെ അഭിമൂഖീകരിക്കാനുള്ള ആത്മവിശ്വാസം ലഭ്യമാക്കുമെന്ന് സോനം കപൂര്‍ പറഞ്ഞു. 100 ഗ്രാമിന് 79 രൂപയും 50 ഗ്രാമിന് 40 രൂപയുമാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: