തിരുവനന്തപുരം: ആഗോളതലത്തില്‍ ടാറ്റാഗ്രൂപ്പ് കമ്പനികള്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കിയത് 1305 നവീന ആശയങ്ങള്‍. കഴിഞ്ഞ വര്‍ഷം ആവിഷ്കരിച്ച് പ്രാബല്യത്തില്‍ വരുത്തിയ സംരംഭങ്ങള്‍ ആണ് ഇവ എല്ലാം.
ആഗോളതലത്തില്‍ ഗ്രൂപ്പിനു കീഴിലുള്ള കമ്പനികളില്‍ ഗവേഷണ പിന്‍ബലമുള്ള നവീനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി ടാറ്റാ ഗ്രൂപ്പ് ഇന്നോവേഷന്‍ ഫോറം വാര്‍ഷികാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ഇന്നോവിസ്റ്റ ഒരു ഭാഗമാണ് ഈ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. ഫലപ്രദമായി ആവിഷ്കരിക്കപ്പെടുകയും കമ്പനിക്ക് പ്രയോജനകരമായ വിധത്തില്‍ നടപ്പാക്കപ്പെടുകയും ചെയ്യുന്ന പദ്ധതികളില്‍ മികച്ചവയ്ക്ക് ടാറ്റാ ഗ്രൂപ്പ് അംഗീകാരവും നല്കുന്നു.
ഉല്പന്ന വിഭാഗത്തില്‍ ടാറ്റാ ഗ്ലോബല്‍ ബീവറേജസ്, റാലീസ് ഇന്ത്യ, സേവന വിഭാഗത്തില്‍ ടാറ്റാ കള്‍സള്‍ട്ടന്‍സി സര്‍വീസസ്. കോര്‍ പ്രോസസ് വിഭാഗത്തില്‍ ടാറ്റാ പവര്‍, ടാറ്റാ സ്റ്റീല്‍. സപ്പോര്‍ട്ട് പ്രോസസ് വിഭാഗത്തില്‍ ജഗ്വാര്‍ ആന്റ് ലാന്റ്റോവര്‍ എന്നീ സ്ഥാപനങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ മികച്ച ആശയാവിഷ്കാരത്തിനും നടത്തിപ്പിനുമുള്ള ബഹുമതികള്‍ കരസ്ഥമാക്കി.
ലോകത്തൊട്ടാകെയുള്ള 70 ടാറ്റാ ഗ്രൂപ്പ് കമ്പനികള്‍ ഇന്നോവിസ്റ്റയില് പങ്കെടുത്തു. മികച്ച ആശയങ്ങളെ കണ്ടെത്തുകയും അംഗീകരിക്കുകയും ചെയ്യാനായി 2006 ലാണ് ടാറ്റാഗ്രൂപ്പ് ഇന്നോവിസ്റ്റ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: