ക്വലാലംപുര്‍: മലേഷ്യയില്‍ ഭരണകക്ഷിയായ നാഷണല്‍ ഫ്രണ്ട് അധികാരം നിലനിര്‍ത്തി. 222 അംഗ പാര്‍ലമെന്റില്‍ 127 സീറ്റ് നേടിയാണു നജീബ് റസാഖിന്റെ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തിയത്
56 വര്‍ഷമായി നാഷണല്‍ ഫ്രണ്ട് മുന്നണിയാണ് മലേഷ്യ ഭരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വ്യാപകമായ കൃത്രിമം നടന്നതായി പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷനേതാവ് അന്‍വര്‍ ഇബ്രാഹിമിന്റെ ത്രികകക്ഷി സഖ്യത്തിന് 77 സീറ്റേ നേടാനായുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: