കൊച്ചി : കുഞ്ഞുങ്ങളുടെ അതിമൃദുലമായ ചര്‍മത്തിന് പരമാവധി സംരക്ഷണമേകുന്ന ഹഗ്ഗീസ് വണ്ടര്‍ പാന്റ്സ് എന്ന ഡയപറുകള്‍ വിപണിയിലെത്തി. കുഞ്ഞുങ്ങള്‍ക്കു വേണ്ടി ഏറ്റവുമധികം സംരക്ഷണം തേടുന്ന മാതാപിതാക്കള്‍ക്ക് പരിഹാരമാണ് ഹഗ്ഗീസ് വണ്ടര്‍ പാന്റ്സ് ലഭ്യമാക്കുന്നത്.
ഡയപറുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന തടിപ്പും ചൊറിഞ്ഞുപൊട്ടലും ഒഴിവാക്കുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം. മൃദുത്വം, അടിസ്ഥാനപരമായ ഈര്‍പ്പം എന്നിവപോലുള്ള സൗകര്യങ്ങള്‍ ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു. കോട്ടണ്‍ കൊണ്ടുള്ള ഉള്ളിലെ മൃദുവായ ലേയറും മൃദുവും ഇലാസ്തികതയുമുള്ള വെയിസ്റ്റ്ബാന്ഡ് എന്നിവയടങ്ങിയ സോഫ്റ്റ് ഹഗ് ഡിസൈനാണ് ഇതില്‍ ആദ്യമായി ഉപയോഗിച്ചിരിക്കുന്നത്.
സ്മോള്‍ മുതല്‍ എക്സ്ട്രാ ലാര്‍ജ് വരെയുള്ള സൈസുകളില്‍ ലഭ്യമാകുന്ന പുതിയ ഉല്പന്നത്തിന് 22 മുതല്‍ 499 രൂപ വരെയാണ് വില നിലവാരം.
ബോളിവുഡ് ചലച്ചിത്രതാരവും ഹഗ്ഗീസ് ബ്രാന്‍ഡ് അംബാസഡറുമായ കാജളാണ് പുതിയ ഉല്പന്നം വിപണിയിലിറക്കിയത്. തന്റെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചിട്ടുള്ളതിനാല്‍ ഏറ്റവും മികച്ച ഡയപറുകളാണ് ഇവയെന്ന് ആത്മവിശ്വാസത്തോടെ ശുപാര്‍ശ ചെയ്യാന്‍ കഴിയുമെന്ന് കാജള്‍ അഭിപ്രായപ്പെട്ടു.
മുന്തിയ പ്രകടനം, സുഖസൗകര്യം എന്നിവ ലക്ഷ്യമിട്ടാണ് ഹഗ്ഗീസിലെ ഉല്പന്ന വികസന വിദഗ്ധര്‍ പുതിയ ഉല്പന്നങ്ങള് തയ്യാറാക്കിയിട്ടുള്ളതെന്ന് നിര്‍മാതാക്കളായ കിംബെര്‍ലി ക്ലാര്‍ക്ക് ലിവറിന്റെ മാനേജിങ് ഡയറക്ടര്‍ പ്രകാശ് അയ്യര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ അമ്മമാര്‍ വ്യാപകമായി ആരാധിക്കുന്ന കാജളിനെ ബ്രാന്‍ഡ് അംബാസഡറാക്കിയത് കമ്പനിയുടെ ഉല്പന്നങ്ങള്ക്ക് കൂടുതല്‍ പ്രചാരമേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: