കൊച്ചി: കൊച്ചിയിലെ കുടിവെള്ളടാങ്കറുകള്‍ പണിമുടക്കില്‍. 400ഓളം വരുന്ന ടാങ്കറുകള്‍ അനിശ്ചിത കാലത്തേക്കാണ് പണിമുടക്ക് നടത്തുന്നത്. പൈപ്പിടല്‍ സംബന്ധിച്ച അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെയും മറ്റന്നാളും വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളവിതരണവും മുടങ്ങും.
പൊലീസിന്റെയും ഫുഡ് ആന്റ് സേഫ്റ്റി ഡിപ്പാര്‍ട്ട് മെന്റിന്റെയും അനാവശ്യ ഇടപെടല്‍ ഒഴിവാക്കുക, ജലവിതരണത്തിനാവശ്യമായ ജലസ്രോതസുകള്‍ തുറന്നുകൊടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ശുദ്ധജലത്തിനായി ടാങ്കറുകലെ ആശ്രയിക്കുന്ന കൊച്ചിയില്‍ പണിമുടക്ക് കുടിവെള്ളക്ഷാമം രൂക്ഷമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: