മുംബൈ: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ആഭ്യന്തര വിമാന കമ്പനിയായ സ്പൈസ് ജെറ്റിന്റെ 25 ലക്ഷം ഓഹരികള്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യ രേഖ ജുന്‍ജുന്‍വാല വാങ്ങുന്നു. 9.73 കോടി രൂപയ്ക്കാണ് ഓഹരി ഏറ്റെടുക്കുന്നത്. 38.94 രൂപയാണ് ഒരു ഓഹരിയ്ക്ക് ശരാശരി വില കണക്കാക്കിയിരിക്കുന്നത്.
സ്പൈസ് ജെറ്റ് ഇത്തിഹാദുമായുള്ള കരാറിനെ പറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജുന്‍ജുന്‍വാല ഓഹരികള്‍ വാങ്ങിയതിനെ തുടര്‍ന്ന് ജെറ്റിന്റെ ഓഹരി വിലയില്‍ മാറ്റം ഉണ്ടാകുമെന്നാണ് കരുതുന്നത്. സ്പൈസ്ജെറ്റ് ഉടമസ്ഥനായ കലാനിധി മാരന് സ്പൈസ് ജെറ്റിലുള്ള ഓഹരി പങ്കാളിത്തം ആറ് ശതമാനമായി ഉയര്‍ത്തി. 16.27 ശതമാനത്തില്‍ നിന്നും 22.05 ശതമാനമായിട്ടാണ് മാരന്റെ ഓഹരി ഉയര്‍ന്നിരിക്കുന്നത്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ജെറ്റിന്റെ പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 48.59 ശതമാനത്തില്‍ നിന്നും 52.14 ശതമാനമായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: