ഭോപ്പാല്‍: ഐഎസ്ആര്‍ഒ അദ്ധ്യക്ഷനായിരുന്ന പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന് ഡോ. ജി. മാധവന് നായരെ മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക ഉപദേശക സമിതി അദ്ധ്യക്ഷനായി നിയമിച്ചു.
അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ രാജ്യത്തെ പ്രമുഖ ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി മദ്ധ്യപ്രദേശിന്റെ വികസനത്തിനായി ഉപദേശക സമിതിക്കു രൂപം നല്‍കുമെന്ന് സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പു മന്ത്രി കൈലാസ് വിജയ വര്ഗ്ഗ്യ പൊതു സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
വിജ്ഞാന് ഭാരതിയുടെ നേതൃത്വത്തില്‍ ഭോപ്പാലില്‍ നടക്കുന്ന ശാസ്ത്ര മേള ഉദ്ഘാടനം ചെയ്യാനാണ് മാധവന് നായര്‍ ഭോപ്പാലില്‍ വന്നത്. ചര്‍ച്ചയില്‍ വിജ്ഞാന് ഭാരതി ദേശീയ സെക്രട്ടറി ജനറല്‍ എ. ജയകുമാറും സംഘടനാ സെക്രട്ടറി പ്രവീണ്‍ കെ. രാംദാസും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: