ന്യൂദല്‍ഹി: ഇംഗ്ലണ്ടില്‍ അടുത്ത മാസം നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. യുവരാജ് സിംഗിനെയും ഗൗതം ഗംഭീറിനെയും ടീമില്‍ നിന്നും ഒഴിവാക്കി. ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിയ ശിഖര്‍ ധവാന് ടീമിലിടം നേടി. ധവാനൊപ്പം മുരളി വിജയാണ് ഓപ്പണറുടെ റോളില്‍.
ഫോമിലല്ലായിരുന്നിട്ടും മുരളിയെ ടീമിലുള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവിനെയും തിരികെയെടുത്തു. ഉമേഷ് ഉള്‍പ്പെടെ അഞ്ച് പേസര്‍മാരെയും മൂന്ന് സ്പിന്നര്‍മാരെയും ഉള്‍പ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിസിഐയുടെ മുഖ്യ സെലക്ടര്‍ സന്ദീപ് പട്ടീലിന്റെ അധ്യക്ഷതയില്‍ മുംബൈ ക്രിക്കറ്റ് സെന്ററില്‍ ചേര്‍ന്ന സെലക്ഷന് കമ്മറ്റി യോഗമാണ് ടീമിനെ തെരഞ്ഞെടുത്തത്.
ടീം: എം.എസ് ധോണി (നായകന്), ശിഖര്‍ ധവാന്, വിരാട് കൊഹ്ലി, സുരേഷ് റെയ്ന, ദിനേശ് കാര്‍ത്തിക്, മുരളി വിജയ്, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ആര്. അശ്വിന്, ഇര്ഫാന് പത്താന്, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, അമിത് മിശ്ര, വിനയ് കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: