ബ്രസല്‍സ്: രാസവസ്തുക്കള്‍ കയറ്റി വന്ന ട്രെയിന്‍ പാളം തെറ്റി തീപിടിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളായ മുന്നൂറോളം പേരെ ബെല്‍ജിയം അധികൃതര്‍ ഒഴിപ്പിച്ചു. ജെന്റ് നഗരത്തിലാണ് അപകടമുണ്ടായത്.
പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. നെതര്‍ലാന്‍ഡ്സില്‍ നിന്നും ജെന്റ്-സീഹാവെനിലേക്ക് വരികയായിരുന്ന തീവണ്ടിയാണ് അപകടത്തില്‍പെട്ടത്. പാളം തെറ്റി മറിഞ്ഞ ഉടനെ തീവണ്ടിയില്‍ തീപിടുത്തവും സ്ഫോടനങ്ങളും ഉണ്ടായി.
അപകടസ്ഥലത്തിന് സമീപത്തെ വീടുകളില്‍ താമസിക്കുന്ന മുന്നൂറോളം പേരെയാണ് ഒഴിപ്പിച്ചത്. അപകടത്തെ തുടര്‍ന്ന് ഷില്ലിബെല്ലെ, വെറ്റേറന്‍ നഗരങ്ങള്‍ക്കിടയിലെ തീവണ്ടി ഗതാഗതം തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: