ന്യൂയോര്‍ക്ക്: വിവാദ പാക് ശാസ്ത്രജ്ഞന് എ.ക്യു. ഖാന് വഴി ഉത്തര കൊറിയ ലിബിയയ്ക്കും സിറിയയ്ക്കും ആണവ സാമഗ്രികള്‍ കൈമാറിയെന്ന് അമേരിക്ക. ആണവ വ്യാപനത്വര ഉത്തര കൊറിയ അവസാനിപ്പിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
പാക് ആണവവിദ്യ മറ്റുചില രാജ്യങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തെന്ന ആരോപണത്തിന് വിധേയനായ ഖാന്റെ ഹീന ശൃംഖലയെ ഉത്തര കൊറിയ ഉപയോഗപ്പെടുത്തിയെന്ന് 20 പേജുള്ള ഒരു റിപ്പോര്‍ട്ടില്‍ അമേരിക്ക വെളിപ്പെടുത്തുന്നു.
ആണവ റിയാക്ടറുകള്‍ക്കും ആയുധങ്ങള്‍ക്കുമുള്ള ഇന്ധനം ഉത്പാദിപ്പിക്കുന്ന യുറേനിയം സമ്പൂഷ്ടീകരണ പ്രവര്‍ത്തനത്തിന് ആവശ്യമായ ഹെഹ്സാഫ്ലൊറൈഡ് എന്ന ഘടകം ഖാന് മുഖേന ഉത്തര കൊറിയ ലിബിയയ്ക്കു കൈമാറി, റിപ്പോര്‍ട്ട് ആരോപിക്കുന്നു.
ആഗോള ശൃംഖലയെ ഉപയോഗിച്ച് സിറിയ, മ്യാന്മര്, ഇറാന് തുടങ്ങിയവയടക്കമുള്ള രാജ്യങ്ങളില്‍ ഉത്തരകൊറിയ ആയുധക്കച്ചവടം നടത്തുന്നു.
2007ല്‍ ഉത്തര കൊറിയ സിറിയയ്ക്ക് ആണവ സാങ്കേതിക വിദ്യപ്രദാനം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: