കൊല്ലം: പാകിസ്ഥാന് ചാരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
മുസ്ലീം യുവാക്കളില്‍ വര്‍ഗീയതയുടെ വിഷം കുത്തിവച്ച് തീവ്രവാദം വളര്‍ത്താന്‍ ശ്രമിക്കുന്ന പോപ്പുലര്‍ ഫ്രണ്ടും അതിന്റെ പോഷകസംഘടനയായ ക്യാമ്പസ് ഫ്രണ്ടും നിരോധിക്കണം. ആയുധപരിശീലനവും നിര്‍ബന്ധിത മതപരിവര്‍ത്തനവും പ്രവര്‍ത്തന അജണ്ടയായി സ്വീകരിച്ചിരിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് വരുംകാലത്ത് ഭാരതത്തെ മറ്റൊരു താലിബാനാക്കുമെന്നും സമരം ഉദ്ഘാടനം ചെയ്ത ബി. ബബില്‍ ദേവ് പറഞ്ഞു.
രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇത്തരം രാഷ്ട്രീയ സംഘടനകളെ കൂട്ടുപിടിച്ച് ഭരണകര്‍ത്താക്കള്‍ കേരളത്തിലെ പൊതുസമൂഹത്തെ ചൂഷണം ചെയ്യുകയാണെന്നും ബബില്ദേവ് ചൂണ്ടിക്കാട്ടി. ജില്ലാസമിതി അംഗങ്ങളായ അരുണ്‍ അംബരീഷ്, വി. വിഷ്ണു, മണിക്കുട്ടന് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: