കരുനാഗപ്പള്ളി: ഇറ്റാലിയന്‍ പ്രതിനിധികള്‍ക്ക് പട്ടുമെത്തയും ഇന്ത്യന്‍ പൗരന് സരബ്ജിത്ത് സിംഗിന് പട്ടടയും നല്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചര്‍.
രാമരാജ്യത്തിന്റെ ആണത്വം റോമാരാജ്യത്തിന്റെ അടിമത്തത്തിലേക്ക് വഴിമാറിയിരിക്കുന്നു. ദേശീയ താല്പര്യങ്ങള് സംരക്ഷിക്കാന്‍ കഴിയാതെ രാജ്യാധികാരം കുടുംബസ്വത്താക്കി അധഃപതിച്ചതിന്റെ ബാക്കിപത്രമാണ് ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്നും ശശികലടീച്ചര്‍ പറഞ്ഞു.
കുലശേഖരപുരം പുളിനില്‍ക്കും കോട്ടയില്‍ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
അധികാരം നേടാനും നിലനിര്‍ത്താനും വേണ്ടി തീവ്രവാദികളുമായി ഒത്തുതീര്പ്പിലെത്തുന്ന ഭരണാധികാരികള്‍ ദേശത്തോടും ദേശീയ ജനതയോടും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ നാട്ടില്‍ ഇന്ന് ദേശീയതയെ വര്‍ഗീയതയെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. ദേശീയജനത കടുത്ത അവഹേളനത്തിന് ഇരകളാണ്.
അവരുടെ ജീവന് പോലും വിലയില്ലാതായിരിക്കുന്നു. കേരളത്തില്‍ അധ്യാപകന്റെ പാഠപ്രശ്നമടക്കമുള്ള കേസുകള്‍ സിബിഐ അന്വേഷിക്കുമ്പോള്‍ എട്ട് ഹിന്ദു സോദരരെ കൂട്ടക്കൊല ചെയ്ത മാറാട് കേസ് പത്തുവര്‍ഷമായിട്ടും സിബിഐ അന്വേഷിക്കുന്നില്ല. ന്യൂനപക്ഷങ്ങള്‍ക്ക് പദ്ധതികളൊന്നൊന്നായി ആവിഷ്ക്കരിച്ച് നടപ്പാക്കുമ്പോള്‍ അട്ടപ്പാടിയിലെ ആദിവാസികള്‍ പട്ടിണികിടക്കുകയാണെന്നും ശശികലടീച്ചര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന് ഭദ്രദീപം തെളിച്ചു. താലൂക്ക് പ്രസിഡന്റ് എന്‍. ശശിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആര്‍എസ്എസ് ഗ്രാമജില്ലാ കാര്യവാഹ് എ. വിജയന്, ആര്. കൃഷ്ണന്‍കുട്ടി, എസ്. ഓമനക്കുട്ടന്, അഡ്വ. സുധീര്‍, അശോകന്, രാധാകൃഷ്ണന്, രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: