കോട്ടയം: മതസൗഹാര്‍ദ്ദത്തിന്റെ പേര് പറഞ്ഞ് മതപരിവര്‍ത്തനത്തിന് ആക്കം കൂട്ടുന്ന പ്രചരണം നടത്തുന്നു. ആഗോള തീര്‍ത്ഥാടന കേന്ദ്രം എന്ന് പ്രചരിപ്പിക്കുന്ന ചന്ദനപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയപള്ളി പെരുന്നാളിന്റെ നോട്ടീസിലാണ് മതസൗഹാര്‍ദ്ദത്തിന്റെ പേരില്‍ മതപരിവര്‍ത്തനത്തിന് ആക്കം കൂട്ടുന്ന ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന റാസയെ പരമ്പരാഗത രീതിയില്‍ ചൂട്ടുകറ്റ കത്തിച്ച് ഹൈന്ദവ വിശ്വാസികള്‍ സ്വീകരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് നോട്ടീസിന്റെ അവസാനപേജില്‍ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹൈന്ദവ സ്വാധീനമുള്ള ആചാരങ്ങള്‍ക്ക് പെരുമയേറിയതാണ് ചന്ദനപ്പള്ളിയിലെ പെരുനാള് എന്നതാണ് മറ്റൊരു പ്രചരണം. ഇവയെല്ലാം മതസൗഹാര്‍ദ്ദത്തിന്റെ ഭാഗമാണ് എന്ന് പറയുന്നത് ഹിന്ദുമതവിശ്വാസികളെ പള്ളിയിലേക്കും ക്രിസ്തുമത വിശ്വാസത്തിലേക്കും എത്തിക്കാനുള്ള പദ്ധതിയാണെന്ന് വിലയിരുത്തപ്പെടുന്നു. ഇന്നലെ പള്ളിപെരുന്നാളിനെപ്പറ്റി വിശദീകരിക്കാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ ക്രിസ്തുമത വിശ്വാസികളേക്കാള്‍ ഏറെ ഹൈന്ദവരാണ് ചന്ദനപ്പള്ളിയില്‍ എത്തുന്നതെന്നാണ് സംഘാടകര്‍ അവകാശപ്പട്ടത്. പെരുന്നാളിന്റെ നോട്ടീസില്‍ റാസയെ ഹൈന്ദവര്‍ സ്വീകരിക്കുന്ന ചിത്രം പ്രസിദ്ധീകരിച്ച് പ്രചരിപ്പിക്കുന്നത് ദളിത് പിന്നോക്കവിഭാഗങ്ങളില്പ്പെട്ടവരെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യം വച്ചുള്ളതാണ്. ക്രിസ്തുമത വിശ്വാസികളോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന ചിലരുടെ ചെയ്തികള്‍ ഹൈന്ദവ വിശ്വാസികളുടെ മുഴുവന്‍ പങ്കാളിത്തമുള്ളതാണെന്ന് വരുത്തി തീര്‍ക്കാനുള്ള ആസൂത്രിതശ്രമവും ഇതിനു പിന്നിലുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വരുന്ന ഏഴ്, എട്ട് തീയതികളിലാണ് ചന്ദനപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിപ്പെരുനാള് നടക്കുന്നത്. എട്ടാം തീയതിയാണ് ചെമ്പെടുപ്പ്. ഗീവര്‍ഗ്ഗീസ് സഹദയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്ന ഇവിടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ, മെത്രാപ്പോലീത്തന്മാരായ കുര്യാക്കോസ് മാര്‍ ക്ലീമ്മീസ്, ഡോ.തോമസ് മാര്‍ അത്താനാസിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ്, മാത്യൂസ് മാര്‍ തേവോദോസോ്യാസ്, ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നിവര്‍ നേതൃത്വം നല്‍കും.
മെയ് 8 ന് രാവിലെ 6 നാണ് ചെമ്പില്‍ അരിയിടല് കര്‍മ്മം നടക്കുന്നത്. 7 ന് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മൂന്നിന്മേല് കുര്‍ബാനയും 11 ന് തീര്‍ത്ഥാടകസംഗമവും ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്ജ് സമര്‍പ്പണവും നടക്കും. ചടങ്ങില്‍ കുര്യക്കോസ് മാര്‍ ക്ലിമ്മിസ് അധ്യക്ഷതവഹിക്കും. കേരള സയന്‍സ് ആന്റ് ടെക്നോളജി ഡയറക്ടര്‍ ഡോ. വി.എന്‍ രാജശേഖരന്‍പിള്ള മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 3 ന് ചെമ്പെടുപ്പ് റാസ. 4 ന് സ്വീകരണം. 5 ന് ചെമ്പെടുപ്പ്. 6.30 ന് നേര്‍ച്ച വിളമ്പ്്, രാത്രി 8 ന് നാടകം. 12 ന് രാവിലെ 10 ന് കൊടിയിറക്ക് എന്നിവയാണ് പ്രധാന പരിപാടികള്‍. കണ്‍വീനര്‍ റവ. സില്‍വാനോസ് റമ്പാന്, ജേക്കബ് കുറ്റിയില്‍, ഡി.ജോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: