കൊച്ചി : തീരദേശ കപ്പല്‍ ഗതാഗത, ഉള്‍നാടന്‍ ജലഗതാഗത മേഖലയിലെ സാധ്യതകളെയും വെല്ലുവിളികളേയും കുറിച്ച് ചര്‍ച്ച ചെയ്ത് വ്യക്തമായ കര്‍മ പരിപാടികള്‍ മുന്നോട്ടുവയ്ക്കുന്നതിനായി കേരള സീ ആന്റ് ട്രെയ്ഡിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ ഉന്നതതല സമ്മേളനം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച രാവിലെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉച്ചകോടി ഉദ്ഘാടനം ചെയ്യും.
ഇന്ത്യയുടെയും കേരളത്തിന്റെയും ഭാവിയിലെ സാമ്പത്തിക മുന്നേറ്റത്തില്‍ കപ്പല്‍ ഗതാഗതവും ഉള്‍നാടന്‍ ജലഗതാഗതവും നിര്‍ണായക പങ്ക് വഹിക്കുമെന്ന കണ്ടെത്തലിന്റെ പാശ്ചാത്തലത്തിലാണ് ഈ മേഖലയുമായി ബന്ധപ്പെട്ട ഷിപ്പിങ് കമ്പനികള്‍, കപ്പല്‍ വ്യവസായത്തിന്റെ ഗുണഭോക്താക്കള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് ഉച്ചകോടി ഒരുക്കുന്നത്. കപ്പല്‍ വഴിയുള്ള ചരക്ക് ഗതാഗതത്തിന് റോഡ് വഴിയുള്ളതിന്റെ പതിനഞ്ചും റെയില്‍ വഴിയുള്ള ചരക്ക് നീക്കത്തിനാവശ്യമായ അന്‍പത്തിനാലും ശതമാനം ഇന്ധനം മാത്രമാണ് ആവശ്യമായിവരുന്നതെന്നാണ് കണക്കാക്കിയിട്ടുള്ളത്.
ഉദ്ഘാടന യോഗത്തിന് പുറമെ മറ്റ് മൂന്ന് ചര്‍ച്ചാ സമ്മേളനങ്ങളും ഉച്ചകോടിയുടെ ഭാഗമാണ്. ജലഗതാഗതത്തിന് അതര്‍ഹിക്കുന്ന പ്രാധാന്യം ഇതുവരെയും ലഭിച്ചിട്ടില്ലാത്ത പശ്ചാത്തലത്തില്‍ ഇത് സാധ്യമാക്കുന്നതിനാവശ്യമായ നയ രൂപീകരണതിനാണ് മുഖ്യമന്ത്രി സംബന്ധിക്കുന്ന ഉദ്ഘാടന സമ്മേളനം ഊന്നല്‍ നല്‍കുക. ഇതര സെഷനുകള്‍ ജലഗതാഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം, ചരക്ക് നീക്കത്തിന് ജലഗതാഗത മാര്‍ഗങ്ങള്‍ അവലംബിക്കുന്ന സ്ഥാപനങ്ങളുടെ ആവശ്യകതകള്‍ കപ്പലുടമകളുടെയും കപ്പല്‍ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെയും താല്പര്യ സംരക്ഷണത്തിനുതകുന്ന നടപടികള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ്.
ഉച്ചകോടിയില്‍ സംബന്ധിക്കാനാഗ്രഹിക്കുന്നവര്ക്ക് ംംം.ഗലൃമഹമലെമി്മറല. രീാ ല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ബി2ബി കണക്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമായ കേരളാ സീ ആന്റ് ട്രെയ്ഡ്, കേരളത്തിന്റെ ജലഗതാഗത സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് കളമൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഭരണകര്‍ത്താക്കളേയും ഈ വ്യവസായവുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവരെയും ഒന്നിച്ചിരുത്തി ചര്‍ച്ച ചെയ്യുന്നതിന് വേദിയൊരുക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: