കൊച്ചി: ഇന്ത്യന്‍ എന്റര്‍ പ്രൈസ്മേഖലയ്ക്കായി നാല് പുതിയ ടഫ് ബുക്കുകള്‍ പാനാസോണിക്ക് പുറത്തിറക്കി. ഓട്ടോമോട്ടീവ്, ഏവിയേഷന്‍, ടെലികോം, യൂട്ടിലിറ്റി,
ലോജിസ്റ്റിക്സ് എന്നീ വ്യത്യസ്ത വ്യവസായങ്ങള്‍ക്കുള്ള ഉല്‍പ്പന്നങ്ങളാണിവ. ഇന്ത്യയിലെ സംരംഭക മേഖലകളിലെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വര്‍ധിതമായ തൊഴിലാളി സഞ്ചയത്തിന്റെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് രൂപകല്‍പ്പന. ഉല്പാദനക്ഷമതയ്ക്കും ഇത് വഴിയൊരുക്കും.
നിരന്തര യാത്രയിലേര്പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക്, ഏതു സാഹചര്യത്തിലും അവരുടെ ഡാറ്റയിലേക്കും ആപ്ലിക്കേഷനിലേക്കും അനായാസം പ്രവേശിക്കാന്‍ കഴിയും. ലോകത്തിലെ ഒന്നാമത്തെ വിന്‍ഡോസ് 8 എന്റര്‍പ്രൈസ് ഗ്രേഡിലുള്ള ടാബ്ലറ്റ് ടഫ പാഡ് എഫ് ഇസഡ് -ജി1 ഒറ്റ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഏഴിഞ്ചു നീളം ഉള്ള ആര്‍ഡ്രോയിഡ് ടാബ്ലറ്റ്, ടഫ് പാഡ് ജെടി-ബി 1 ലോജിസ്റ്റിക്ക് മേഖലയ്ക്കുള്ള രണ്ട് ഹാന്‍ഡ് ഹെല്‍ഡ് കമ്പ്യൂട്ടറുകള്‍ പുതിയ ഉല്പന്നങ്ങള്.
ജെടി-ബി 1 – ല്‍ മികച്ച പ്രകാശമുള്ള എല്‍ സി ഡി സ്ക്രീനും നീണ്ട നേരം പ്രവര്‍ത്തിക്കുന്ന ബാറ്ററിയുമാണുള്ളത്. ഹാന്‍ഡ് ഹെല്‍ഡ് കമ്പ്യൂട്ടറുകള്‍ ഒതുക്കമുള്ളതും ഭാരം കുറഞ്ഞതും ഒറ്റകൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്നവയാണ്.
പാനസോണിക് ഇന്ത്യ ഇപ്പോള്‍ ബി2 ബി, ബി 2 ജി ബിസിനസുകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ മനീഷ് ശര്‍മ പറഞ്ഞു. 2015 ഓടെ പരുക്കന്‍ ഉപയോഗത്തിനുള്ള ടാബ് ലറ്റില്‍ 50 ശതമാനം വിപണി പങ്കാളിത്തമാണ് കമ്പനിയുടെ ലക്ഷ്യമെന്ന് പാനസോണിക് കോര്പ്പറേഷന് ഐ ടി പ്രൊഡക്ട്സ് ബിസിനസ് ഡിവിഷന് ഡയറക്ടര്‍ ഹിഡെ ഹരാഡ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: