പെരുമ്പാവൂര്‍: മാറാട് കടപ്പുറത്ത് എട്ട് ഹിന്ദുക്കളെ കൊല ചെയ്ത സംഭവം സിബിഐ അന്വേഷിച്ചാല്‍ മുസ്ലീംലീഗിന്റെ രണ്ട് മന്ത്രിമാര്‍ പ്രതികളാകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസ് പറഞ്ഞു. കേരളത്തിലെ ഒരു മന്ത്രിയും മറ്റൊരു കേന്ദ്രമന്ത്രിയും സംഭവത്തില്‍ നേരിട്ട് പങ്കാളികളാണ്. കൊല നടന്ന രാത്രിയില്‍തന്നെ ഇവര്‍ നേരിട്ടെത്തി സഹായം നല്കി. കേരളാ ഹൈക്കോടതിയും സര്‍ക്കാരും സിബിഐ അന്വേഷിക്കണമെന്ന് പറയുമ്പോഴും ലീഗിന്റെ സമ്മര്‍ദ്ദംകൊണ്ട് കേന്ദ്രസര്‍ക്കാരാണ് അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും പി.ജെ.തോമസ് പറഞ്ഞു. പെരുമ്പാവൂരില്‍ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച സായാഹ്നധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറാട് സംഭവവും കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ കൊലപാതകവും ഹൈന്ദവര്‍ക്ക് നീതി ലഭിക്കാത്ത രണ്ട് സംഭവങ്ങളാണ്. രണ്ട് കൊലപാതകങ്ങളുടെയും പ്രേരകശക്തികളെ കണ്ടെത്തണം. അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഫലമായാണ് മാറാട് സംഭവമെന്നും പി.ജെ.തോമസ് കൂട്ടിച്ചേര്‍ത്തു. ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് വാസു നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി എം.കെ.കുഞ്ഞോല്‍ മാഷ്, ജില്ലാ സംഘടനാ സെക്രട്ടറി ഇ.ജി.മനോജ്, താലൂക്ക് ഭാരവാഹികളായ ടി.ദിനേശ്, അഡ്വ. സജീവ് മേനോന്, ബിജെപി നേതാക്കളായ അഡ്വ. രാജഗോപാല്‍, ഗോവിന്ദന്‍കുട്ടി, ബിഎംഎസ് നേതാവ് കെ.സി.മുരളീധരന്, വീരശൈവസഭ സംസ്ഥാന സെക്രട്ടറി കെ.വി.ശിവന്, കൗണ്‍സിലര്‍ ഓമന സുബ്രഹ്മണ്യന്, എം.കെ.അംബേദ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: