ന്യൂയോര്‍ക്ക്: സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിയതിനെതിരെ തെളിവുകള്‍ നല്‍കുന്നവര്‍ക്ക് ഒരുദശലക്ഷം ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് അമേരിക്കയിലെ സിഖ് സംഘടനകള്‍ പ്രഖ്യാപിച്ചു.
1984 ലെ സിഖ് വിരുദ്ധ കലാപത്തിലുള്‍പ്പെട്ട സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കിയ ദല്‍ഹി കോടതിയുടെ വിധിക്കെതിരെയാണ് ഇത്തരമൊരു അഭിപ്രായവുമായി മുന്നോട്ടുവന്നിട്ടുള്ളതെന്ന് സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) പ്രഖ്യാപിച്ചു. കുറ്റവിമുക്തനാക്കപ്പെട്ട സജ്ജന്‍ കുമാറിനെതിരെ ദല്‍ഹി കോടതിയില്‍ ഹര്‍ജി നല്കാന് മുതിര്‍ന്ന അഭിഭാഷകരെ നിയോഗിച്ചതായി എസ്എഫ്ജെ പറഞ്ഞു.
കൊലപാതകങ്ങള്‍ക്ക് സാക്ഷിയായിരുന്നവര്ക്കെതിരെ പല അവസരങ്ങളിലും കോണ്‍ഗ്രസ് അക്രമം നടത്തിയിരുന്നു. ഇവരെ സഹായിക്കാനാണ് ഈ പാരിതോഷികമെന്ന് എസ്എഫ്ജെയുടെ നിയമോപദേശകന് ഗുര് പാത്വന്ത് സിംഗ് പൗനം പറഞ്ഞു. സജ്ജന്‍ കുമാറിന്റെ സാക്ഷികള്‍ നല്കിയ തെളിവുകളും പരാതിക്കാരിയായ ജഗദീഷ് കൗറിന്റെ തെളിവുകളും പൊരുത്തപ്പെടാത്തതിനാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിയത്. സജ്ജന്കുമാറിനെതിരെ പുതിയ തെളിവുകള്‍ ഹാജരാക്കുമെന്നും എസ്എഫ്ജെ പറഞ്ഞു. 1984 ഒക്ടോബര്‍ 31 ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് ദല്‍ഹിയില്‍ മൂന്ന് ദിവസമായി നടന്ന പോരാട്ടത്തില്‍ ആയിരക്കണക്കിന് സിഖുകാര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: