കോഴിക്കോട്: സരബ്ജിത്തിന്റെ മരണത്തിന് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരും കൂട്ടുനിന്നെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ആരോപിച്ചു. പാക് ജയിലില്‍ സരബ്ജിത്ത് കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് ബിജെപി കോഴിക്കോട് നഗരത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സരബ്ജിത്തിനെകൊലപ്പെടുത്താന് ശ്രമം നടത്തുന്നുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നിരവധി തവണ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ നിസ്സംഗമായ നപുംസകത്വം നിറഞ്ഞ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ചെയ്തത്. ജയിലില്‍ നാവികരെ വിട്ടയക്കുന്നതിനായി ഇറ്റാലിയന്‍ പ്രധാനമന്ത്രി യടക്കമുള്ളവരാണ് ഇന്ത്യയില്‍ എത്തിയത്. ഇറ്റലിക്കാരെ വിട്ടയക്കാന്‍ കാണിച്ച പരിശ്രമം എന്താണെന്നാണ് ജനങ്ങള്‍ക്ക്അറിയാം. ഇറ്റലിക്കാരോട് പരിഗണന പോലും ഇന്ത്യക്കാരോട് കാണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. അതിന്റെ ദുരന്തഫലമാണ് പാക്ജയിലില്‍ സരബ്ജിത്തിന് അനുഭവിക്കേണ്ടിവന്നത്. രാജ്യത്തിന്റെ അതിര്‍ത്തി മാത്രമല്ല ജനങ്ങളും സുരക്ഷിതമല്ലാത്ത അവസ്ഥയാണിന്ന്.ചൈനീസ് പട്ടാളം അതിര്‍ത്തി കടന്ന് 19കിലോമീറ്ററോളം അകത്തേക്ക് കടന്നിരിക്കുകയാണ്.
സരബ്ജിത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മാത്രമല്ല കേന്ദ്രസര്‍ക്കിനെതിരെ പ്രതിഷേധം ഉയര്‍ത്താനുള്ള സന്ദര്‍ഭം കൂടിയാണിതെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡന്റ് പി.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി വി.രാജന്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: