ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ഇത്തവണ ജര്‍മ്മനിയിലേക്ക് പോകും. സെമിഫൈനലില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും ബാഴ്സലോണയും ജര്‍മ്മന്‍ ടീമുകളായ ബയേണ്‍ മ്യൂണിക്കിനോടും ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോടും പരാജയപ്പെട്ടതോടെയാണ് ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രത്തിലാദ്യമായി ഓള് ജര്‍മ്മന്‍ ഫൈനലിന് കളമൊരുങ്ങിയത്. മെയ് 25ന് വെംബ്ലിയില്‍ നടക്കുന്ന ഫൈനലില്‍ നിലവിലെ റണ്ണേഴ്സപ്പായ ബയേണ്‍ മ്യൂണിക്കും ബൊറൂസിയ ഡോര്‍ട്ട്മുണ്ടും തമ്മില്‍ ഏറ്റുമുട്ടും. നേരത്തെ ജര്‍മ്മന്‍ ലീഗ് കിരീടം സ്വന്തമാക്കിയ ബയേണിന് ഫൈനലിലും വിജയിച്ചാല്‍ രണ്ട് കിരീടമെന്ന നേട്ടവും സ്വന്തമാക്കാനാകും.
ഇന്നലെ പുലര്‍ച്ചെ നടന്ന രണ്ടാം പാദ സെമിഫൈനലില്‍ ബാഴ്സലോണ സ്വന്തം തട്ടകത്തില്‍ ജര്‍മ്മന്‍ ടീമായ ബയേണ്‍ മ്യൂണിക്കിനോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടങ്ങി. റോബനും മുള്ളറും നേടിയ ഗോളുകള്‍ക്ക് പുറമെ പിക്വെയുടെ സെല്‍ഫ് ഗോളും കൂടിയായതോടെ ബാഴ്സ കടപുഴകി. ആദ്യപാദത്തില്‍ 4-0ന് തോറ്റ ബാഴ്സ ഇരുപാദങ്ങളിലുമായി 7-0ന്റെ ദയനീയ തോല്‍വിയാണ് ജര്‍മ്മന്‍ വമ്പന്മാരോട് ഏറ്റുവാങ്ങിയത്. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ ബാഴ്സയുടെ ഏറ്റവും വലിയ തോല്‍വികൂടിയാണ് ബയേണിനോട് നേരിട്ടത്. നോക്കൗട്ട് റൗണ്ടില്‍ എസി മിലാനെ സ്വന്തം തട്ടകത്തില്‍ 4-0ന് തകര്‍ത്ത അത്ഭുത പ്രകടനം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരെ ബാഴ്സ താരനിര തീര്‍ത്തും നിരാശരാക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന സെമിയില്‍ റയല്‍ മാഡ്രിഡ് രണ്ടാം പാദത്തില്‍ 2-0ന് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ കീഴടക്കിയെങ്കിലും ആദ്യപാദത്തില്‍ ബൊറൂസിയ നേടിയ 4-1ന്റെ വിജയമാണ് അവര്‍ക്ക് ഫൈനല്‍ ബര്‍ത്ത് സമ്മാനിച്ചത്. ഇരുപാദങ്ങളിലുമായി 4-3ന്റെ വിജയമാണ് ബൊറൂസിയ കരുത്തരായ റയലിനെതിരെ സ്വന്തമാക്കിയത്.
സൂപ്പര്‍ താരം മെസ്സിയില്ലെങ്കില്‍ ബാഴ്സലോണ വട്ടപ്പൂജ്യമാണെന്ന് തെളിയിക്കുന്നതാണ് ഇന്നലെയും നൗകാമ്പില്‍ കണ്ടത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ തങ്ങള്‍ക്കു വേണ്ടി ആര്‍ത്തുവിളിച്ച പതിനായിരങ്ങളെ നിരാശയിലാഴ്ത്തിയ പ്രകടനമാണ് മെസ്സിയില്ലാത്ത ബാഴ്സ കാഴ്ചവെച്ചത്. പന്തിന്മേല് കൂടുതല്‍ സമയവും നിയന്ത്രണം ബാഴ്സക്കായിരുന്നെങ്കിലും മെസ്സിയെന്ന സ്ട്രൈക്കറുടെ അഭാവം മത്സരത്തിലുടനീളം നിഴലിച്ചു നിന്നു. ഡേവിഡ് വില്ലയും ഫാബ്രഗസും ഉള്‍പ്പെട്ട താരനിര അവസരങ്ങള്‍ പാഴാക്കുന്നതിലാണ് മത്സരിച്ചത്.
ബയേണിനോട് തോറ്റു എന്നതിലുപരി സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഒരു ഗോള്‍ പോലും നേടാനായില്ലെന്നത് ബാഴ്സലോണയുടെ തകര്‍ച്ചയുടെ ആഴം കൂട്ടുന്നു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 49-ാം മിനിറ്റില്‍ അര്ജന് റോബന്, 76-ാം മിനിറ്റില്‍ തോമസ് മുള്ളര്‍ എന്നിവരാണ് നൗകാമ്പില്‍ ബാഴ്സയുടെ ഹൃദയത്തിലേക്ക് നിറയൊഴിച്ചത്. 72-ാം മിനിറ്റില്‍ സ്വന്തം പോസ്റ്റിലേക്ക് നിറയൊഴിച്ച് ജെറാര്‍ഡ് പിക്വെ ബാഴ്സയെ നാണം കെടുത്തുകയും ചെയ്തു.
പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനാവാത്തതിനാല്‍ മെസിയെക്കൂടാതെ ഇറങ്ങിയ ബാഴ്സയ്ക്ക് വിജയതാളം കണ്ടെത്താനായില്ല. രണ്ടാം പകുതിയില്‍ സാവിയെയും ഇനിയേസ്റ്റയെയും കൂടി പിന്‍വലിച്ചതോടെ മൂന്ന് പ്രധാന താരങ്ങളില്ലാതെ ബാഴ്സ ഗ്രൗണ്ടില്‍ ഗതിയറിയാതെ അലഞ്ഞു. പരിക്ക് കാരണം കാര്‍ലോസ് പുയോളും ഹാവിയര്‍ മസ്ക്കരാനോയും സെര്‍ജിയോ ബുസ്ക്കറ്റ്സും രണ്ടു മഞ്ഞ കാര്‍ഡ് കണ്ടതിനാല്‍ ജോര്‍ഡി ആല്‍ബയും വിട്ടുനിന്നതോടെ കളിക്കുമുമ്പെ ബാഴ്സ തോല്‍വി ഉറപ്പിച്ചിരുന്നു.
അഞ്ചാം കിരീടം തേടിയാണ് ബയേണ്‍ മ്യൂണിക്ക് ഫൈനലില്‍ ഇറങ്ങുക. 2001-ലാണ് ബയേണ്‍ അവസാനമായി ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്. അതിനാല്‍ 12 വര്‍ഷത്തിനുശേഷമുള്ള ആദ്യത്തെ കിരീടമാണ് ബയേണ്‍ ലക്ഷ്യമിടുന്നത്. നാല് വര്‍ഷത്തിനിടെ മൂന്നാം ഫൈനലിനാണ് ബയേണ്‍ കച്ചകെട്ടുന്നത്. 2010, 2012 വര്‍ഷങ്ങളില്‍ ഫൈനല്‍ കളിച്ചെങ്കിലും ഇന്റര്‍മിലാനോടും ചെല്‍സിയോടും പരാജയപ്പെടാനായിരുന്നു ബയേണിന്റെ വിധി. റയല്‍ മാഡ്രിഡിനെ കീഴടക്കിയെത്തുന്ന ബൊറൂസിയയാ
കട്ടെ 1997നുശേഷമുള്ള ആദ്യ കിരീടമാണ് സ്വപ്നം കാണുന്നത്.
റയല്‍ -ബൊറൂസിയ
ശനിയാഴ്ച രാത്രി സാന്റിയാഗോ ബെര്‍ണാബൂവില്‍ ബൊറൂസിയക്കെതിരെ നടന്ന രണ്ടാം പാദ സെമിഫൈനലില്‍ 2-0ന് റയല്‍ വിജയിച്ചെങ്കിലും ആദ്യപാദത്തിലേറ്റ കനത്ത തോല്‍വി അവര്‍ക്ക് തിരിച്ചടിയായി. 3-0ന് ജയിച്ചാല്‍ ഫൈനലില്‍ കടക്കാമെന്ന് ഉറപ്പായിരുന്നിട്ടും ഈ വിജയം റയലിന് എത്തിപ്പിടിക്കാനായില്ല. ആദ്യപാദത്തില്‍ ജര്‍മ്മന്‍ ടീമായ ബൊറൂസിയ 4-1നാണ് റയലിനെ പരാജയപ്പെടുത്തിയിരുന്നത്. ഇതോടെ ഇരുപാദങ്ങളിലുമായി 4-3ന്റെ വിജയവുമായാണ് ബൊറൂസിയ ഫൈനലിലേക്ക് കുതിച്ചത്. 1997-ല്‍ ജേതാക്കളായ ശേഷം ഇതാദ്യമായാണ് ബൊറൂസിയ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തുന്നത്. അന്ന് ജുവന്റന്‍സിനെ തോല്‍പ്പിച്ചാണ് ബൊറൂസിയ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പടെയുള്ളവര്‍ ഗോളവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതില്‍ മല്‍സരിച്ചപ്പോള്‍ പരിശീലകന് ഹോസ് മൗറീന്യോയ്ക്ക് ഒന്നും ചെയ്യാനില്ലായിരുന്നു.
സ്വന്തം കാണികളുടെ മുന്നില്‍ നടന്ന മല്‍സരമായിരുന്നിട്ടുപോലും റയല്‍ റിവേഴ്സ് ഗിയറിലായിരുന്നു. മത്സരത്തിലുടനീളം ഗോളവസരങ്ങള്‍ മുതലാക്കുന്നതില്‍ റയലിന്റെ ലോകോത്തര താരങ്ങള്‍ അമ്പേ പരാജയപ്പെട്ടു. ഒടുവില്‍ കളിയുടെ അവസാന പത്തുമിനിട്ടുകളിലായിരുന്നു റയലിന്റെ ഗോളുകള്‍ വന്നത്. 82-ാം മിനിറ്റില്‍ കരീം ബെന്‍സേമയും 88-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസുമാണ് ഗോളുകള്‍ നേടിയത്. ചുരുങ്ങിയത് അരഡസന്‍ ഗോളുകള്‍ക്കെങ്കിലും ജയിക്കേണ്ട മത്സരമാണ് ഫിനിഷിംഗിലെ പിഴവ് മൂലം റയല്‍ കൈവിട്ടത്.
കാലുറപ്പിക്കും മുമ്പെ ബൊറൂസിയക്കെതിരെ ലീഡ് നേടാനാണ് റയല്‍ ലക്ഷ്യമിട്ടത്. അത് യാഥാര്‍ഥ്യമാകുമെന്ന് തോന്നിക്കുന്ന മുന്നേറ്റങ്ങളാണ് ആദ്യ പതിനഞ്ച് മിനിറ്റുകളില്‍ അവര്‍ നടത്തിയത്. പക്ഷേ ഗോളാക്കാവുന്ന മൂന്ന് സുവര്ണാവസരങ്ങള് അവര്‍ നഷ്ടപ്പെടുത്തി. ഇതിനിടെ അരഡസനോളം കോര്‍ണറുകളും റയലിന് ലഭിച്ചെങ്കിലും ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. അഞ്ചാം മിനിറ്റില്‍ പ്രതിരോധത്തെ വെട്ടിച്ച് ഓസില്‍ നല്കിയ പാസ്സ് ഗോണ്‍സാലോ ഹിഗ്വയിന് കിട്ടുമ്പോള്‍ മുന്നില്‍ ഗോളി വെയ്ഡന്‍ഫെല്ലര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഹിഗ്വയിന്റെ നീക്കങ്ങളെ മുന്‍കൂട്ടിക്കണ്ട ഗോളി മുന്നോട്ടുകയറിവന്ന് അതിസമര്‍ത്ഥമായി ഹിഗ്വയിന്റെ ശ്രമം വിഫലമാക്കി. ഹിഗ്വയിന്റെ ഷോട്ട് ഗോളിയുടെ കാലില്‍ തട്ടി പുറത്താവുകയായിരുന്നു. 13-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മറ്റൊരു സുവര്‍ണാവസരം തുലച്ചു. ഗോളി മാത്രം മുന്നില്‍നില്‍ക്കെ ക്രിസ്റ്റ്യാനോ ഗോളിക്കുനേരെയാണ് പന്തടിച്ചത്. ബൊറൂസിയയുടെ ഏരിയയില്‍ തമ്പടിച്ച റയലിന് തൊട്ടടുത്ത മിനിറ്റിലും നല്ലൊരവസരം നഷ്ടമായി. ഗോളി സ്ഥാനം തെറ്റിനില്‍ക്കെ ഒഴിഞ്ഞ പോസ്റ്റിലേക്ക് നിറയൊഴിക്കാന്‍ കിട്ടിയ അവസരം ഓസില്‍ തുലച്ചു. ഓസിലിന്റെ അടി പുറത്തേക്കാണ് പോയത്. റയലിന് കിട്ടിയ ഏറ്റവും മികച്ച അവസരമായിരുന്നു ഇത്.
പിന്നീട് മത്സരത്തിന്റെ 57, 69, 71 മിനിറ്റുകളിലും നല്ല മൂന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: