കൊച്ചി : ഒരു ജിബി ഡാറ്റയ്ക്ക് 129 രൂപ നിരക്കില്‍ ബ്ലാക്ബെറി പുതിയ നിരക്ക് പ്രഖ്യാപിച്ചു. കേരളമടക്കം രാജ്യത്തെ 15 സര്‍ക്കിളുകളിലെ എയര്‍സെല്‍, ഐഡിയ, വോഡഫോണ്‍ മൊബെയില്‍ വരിക്കാര്‍ക്ക് ഈ പുതിയ നിരക്ക് ബാധകമാണ്. ബ്ലാക്ബെറി ഒഎസ് 7 ഫോണ്‍ ഉപയോഗിച്ച് ഇ-മെയില്‍, ബ്ലാക്ബെറി മെസഞ്ചര്‍, ഇന്‍സ്റ്റന്റ് മെസേജിങ്, സോഷ്യല്‍ നെറ്റ് വര്‍ക്കിങ്, ഇന്റര്‍നെറ്റ് ബ്രൗസിങ്, ബ്ലാക്ബെറി വേള്‍ഡ് ആപ്ലിക്കേഷന്‍ സ്റ്റോര്‍ എന്നീ സേവനങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണ്. കമ്പനികള്‍ക്ക്, ഇതിനു പുറമെ അധിക ചെലവൊന്നുമില്ലാതെ ബിഇഎസ് എക്സ്പ്രസ് സേവനം ഉപയോഗപ്പെടുത്തി ജീവനക്കാരുമായി വിവരങ്ങള്‍ പങ്കുവയ്ക്കാവുന്നതാണ്. ഈ ആശയവിനിമയം തികച്ചും രഹസ്യ സ്വഭാവത്തോടുകൂടിയവയും സുരക്ഷിതവുമായിരിക്കും.
സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്കെല്ലാം പുതിയ അനുഭവം പകരുന്നതാവും ബ്ലാക്ബെറിയുടെ പുതിയ നിരക്കുകളെന്ന് കമ്പനി വക്താവ് അവകാശപ്പെട്ടു. ഹോട്മെയില്‍, യാഹു, ഗൂഗിള്‍ മെയില്‍ തുടങ്ങി പത്തോളം ഇ-മെയില്‍ അക്കൗണ്ടുകള്‍ ഇപ്പോള്‍ ബ്ലാക്ബെറിയില്‍ ലഭ്യമാണ്. വിന്റോലൈവ് മെസഞ്ചര്‍, ഗൂഗിള്ടോക്, യാഹു മെസഞ്ചര്‍ എന്നിവയില്‍ ചാറ്റ് ചെയ്യാം. ഒറ്റ ഇന്‍ബോക്സില്‍ ഒന്നിലധികം മെയില്‍ ബോക്സുകള്‍ സാധ്യമാണ് എന്നതാണ് ബ്ലാക്ബെറി സ്മാര്‍ട് ഫോണുകളുടെ സവിശേഷത.
മൈക്രോസോഫ്റ്റ് വേഡ്, മൈക്രോ സോഫ്റ്റ് പവര്‍ പോയിന്റ്, മൈക്രോ സോഫ്റ്റ് എക്സല്‍, അഡോബ് പിഡിഎഫ്, ജെപിജി ബിഎംപി, പിഎന്‍ജി, ടിഫ് എന്നിവയിലുള്ള മെയിലുകള്‍ തുറക്കാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: