കോഴിക്കോട്: കോഴിക്കോട് ബിലാത്തിക്കുളത്ത് അദീതി എസ്. നമ്പൂതിരിയെന്ന ആറു വയസുകാരിയെ പൊള്ളലേല്‍പിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ രണ്ടാനമ്മ തിരുവാഭരണ മോഷണക്കേസിലും പ്രതി. ആലുവ ക്ഷേത്രത്തിലെ തിരുവാഭരണ മോഷണത്തിലാണ് ഇവര്‍ക്ക് പങ്കുണ്ടെന്ന് വിവരം ലഭിച്ചത്.
ദേവിക അന്തര്‍ജനമെന്ന് പരിചയപ്പെടുത്തിയിരുന്ന ഇവര്‍ 20 വര്‍ഷം മുന്‍പ് മതംമാറിയതാണെന്നും പോലീസിന് വിവരം ലഭിച്ചു. പെരിന്തല്‍മണ്ണ സ്വദേശിയായ റംലയുടെ ആദ്യ വിവാഹം 13മത്തെ വയസിലായിരുന്നു. മുഹമ്മദ് എന്നയാളുമായുള്ള ആ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. പിന്നീട് ഇവര്‍ കോഴിക്കോട് ആര്യസമാജത്തില്‍ ചേര്‍ന്ന് മതംമാറി ദേവിക അന്തര്‍ജ്ജനമെന്ന പേര് സ്വീകരിക്കുകയായിരുന്നു.
ഇവരുടെ മൂന്നാം ഭര്‍ത്താവാണ് അദീതിയുടെ പിതാവ് സുബ്രഹ്മണ്യന് നമ്പൂതിരി. രണ്ടാം ഭര്‍ത്താവായിരുന്ന രാമന് നമ്പൂതിരിക്കൊപ്പം കഴിയവേയാണ് ഇവര്‍ തിരുവാഭരണ മോഷണക്കേസില്‍ പങ്കാളിയാകുന്നത്. ക്ഷേത്ര പൂജാരിയായിരുന്ന ഭര്‍ത്താവ് രാമന് നമ്പൂതിരിയ്ക്കൊപ്പം ചേര്‍ന്നാണ് മോഷണം നടത്തിയത്. ഇതിനുശേഷമാണ് പത്രപരസ്യം കണ്ട് ഇവര്‍ സുബ്രഹ്മണ്യന് നമ്പൂതിരിയെ വിവാഹം കഴിക്കുന്നത്.
കേസില്‍ നിന്നു രക്ഷപെടാന്‍ കൂടിയായിരുന്നു മൂന്നാമതൊരു വിവാഹത്തിന് തുനിഞ്ഞതും. ആദ്യ വിവാഹത്തില്‍ രണ്ടു പെണ്മക്കളുണ്ട് ദേവികയ്ക്ക്. ഈ ബന്ധം ഒഴിഞ്ഞാണ് രാമന് നമ്പൂതിരിയെ വിവാഹം കഴിച്ചത്. ആദ്യഭാര്യ ശ്രീജ ഒരു ബൈക്കപകടത്തില്‍ മൂന്നു വര്‍ഷം മുന്‍പ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സുബ്രഹ്മണ്യന് നമ്പൂതിരി ദേവകിയെ വിവാഹം ചെയ്തത്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: