ലാഹോര്‍:ലാഹോര്‍ ജയിലില്‍ ഇന്ത്യന്‍ പൗരന് സരബ്ജിത് സിംഗ് സഹതടവുകാരുടെ മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷണറും പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം.
ജഡ്ജിമാരെ വൈകാതെ പ്രഖ്യാപിക്കും. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പാക് വിദേശകാര്യമന്ത്രാലയമോ മറ്റ് ഭരണവിഭാഗങ്ങളോ സ്ഥിരീകരിച്ചിട്ടില്ല. സരബ്ജിത്തിന്റെ മരണത്തിനിടയാക്കിയ സാഹചര്യം അന്വേഷിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് പാക്കിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനും ഇന്ത്യ നീക്കം തുടങ്ങിയിട്ടുണ്ട്.
അതിനിടെ സരബ്ജിത് സിംഗിനെ ക്രൂരമായി ആക്രമിച്ച സഹത്തടവുകാര്ക്കെതിരെ പാക്കിസ്ഥാന് പോലീസ് കൊലക്കുറ്റം ചുമത്തി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അമേര്‍ അഫ്താബ്അലിയാസ് അമേര്‍ താംബേവാല, മുദാസര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: